റാന്നി: പഴവങ്ങാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ 66-ാമത് കല്ലിട്ടപെരുന്നാളിന് വികാരി തേക്കാട്ടിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പ സഹവികാരി ഫാ.ബെൻസി മാത്യു കിഴക്കേതിൽ എന്നിവർ ചേർന്ന് കൊടിയേറ്റ് നടത്തി. ബുധനാഴ്ച പരുമല തിരുമേനിയുടെ ഓർമ്മയ്ക്കായി ഏഴരയ്ക്ക് വിശുദ്ധ കുർബാന. 4 വെള്ളിയാഴ്ച രാവിലെ പത്തിന് ആത്മവിശൂദ്ധീകരണ ധ്യാനം,5 ന് ശനി വൈകീട്ട് 6.30 ന് ഐത്തലയിൽ നിന്നും ദൈവാലയത്തിലേക്ക് റാസ. 6 ഞായർ 7.30 ന് പ്രഭാത പ്രാർത്ഥന.8.30 ന് കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, ആദ്ധ്യാത്മിക സമ്മേളനം ഇവ നടക്കും.
റാന്നി സിംഹാസന പള്ളി പെരുന്നാൾ കൊടിയേറി
RECENT NEWS
Advertisment