റാന്നി : റാന്നി താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും സ്‌കോളർഷിപ്പ് വിതരണവും അനുമോദനയോഗവും റാന്നി താലൂക്ക് എൻ.എസ്.എസ്. യൂണിയർ പ്രസിഡന്റ് അഡ്വ. വി.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ജി.അനിൽകുമാർ, ഭരണസമിതിയംഗങ്ങളായ പി.എൻ.ശശിധരൻ നായർ, ഭദ്രൻ കല്ലയ്ക്കൽ, വി.ആർ.അനിൽ കുമാർ, എം.വി.ഗോപാലകൃഷ്ണൻ നായർ, സി.കെ.ഹരിശ്ചന്ദ്രൻ, അഡ്വ. ഷൈൻ ജി.കുറുപ്പ്, മണിയാർ രാധാകൃഷ്ണൻ, എം.ജി.ബാലചന്ദ്രൻ നായർ, എം.ജി.ശശിധരൻ നായർ, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം കെ.ജി.രാജീവ്, വനിതാ യൂണിയൻ സെക്രട്ടറി വനജ ജി.നായർ എന്നിവർ പ്രസംഗിച്ചു. ഭരണസമിതിയംഗങ്ങളായ രമാ മോഹൻ, ശൈലജാദേവി, ലേഖാ ഗോപകുമാർ, രേഖാ ലാൽ, രാജലക്ഷ്മി, ഇന്ദു വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
എൻ.എസ്.എസ്. ഹെഡ്ഓഫീസിൽനിന്നുള്ള വിദ്യാഭ്യാസ ധനസഹായം, എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള കാഷ് അവാർഡുകൾ, മെമന്റോകൾ, വിവിധ എൻഡോവ്‌മെന്റുകൾ, രാമായണമേളയിലെ ജേതാക്കൾക്കുള്ള ഉപഹാരം എന്നിവ വിതരണം ചെയ്തു. കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ പ്രതിഭകളെയും ജനപ്രതിനിധികളെയും സമ്മേളനത്തിൽ ആദരിച്ചു.
മികച്ച കരയോഗം, വനിതാ സമാജം, മികച്ച കരയോഗ-വനിതാസമാജ സെക്രട്ടറിമാർ, ആധ്യാത്മിക പഠനകേന്ദ്രം അധ്യാപകർ എന്നിവരെ അനുമോദിച്ചു. യൂണിയനിലെ മികച്ച കരയോഗമായി 661-ാംനമ്പർ മക്കപ്പുഴ കരയോഗത്തെയും വനിതാസമാജമായി പുതുശ്ശേരിമല 2052-ാം നമ്പർ വനിതാ സമാജത്തെയും തിരഞ്ഞെടുത്തു.
മികച്ച കരയോഗം സെക്രട്ടറി പഴവങ്ങാടി കരയോഗത്തിലെ മോഹനൻനായരും വനിതാസമാജം സെക്രട്ടറി അങ്ങാടി-വെങ്ങിലിയിലെ ആനന്ദകുമാരിയുമാണ്. രാമായണമേളയിൽ ജൂനിയർ വിഭാഗത്തിൽ ഐത്തല എൻ.എസ്.എസ്.കരയോഗവും സീനിയർ വിഭാഗത്തിൽ വടശ്ശേരിക്കര കരയോഗവും ട്രോഫികൾ നേടി.