റാന്നി: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. പുതിയ മന്ദിരം നിർമ്മാണത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ, ശ്രീ അയ്യപ്പാ ടൂറിസ്റ്റ് ഹോം നവീകരണത്തിന് രണ്ട് ലക്ഷം രൂപയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന് മൂന്നുലക്ഷം രൂപയും ഹ്യൂമൻ റിസോഴ്‌സസ് സെന്റർ പ്രവർത്തനത്തിന് ഒരു ലക്ഷവും നീക്കി വെച്ചു. ചികിത്സാ-വിവാഹ ധനസഹായം,
സ്കോളർഷിപ്പുകൾ, എൻഡോവ്‌മെൻ്റുകൾ, അനുമോദനം എന്നിവയ്ക്കായി രണ്ട് ലക്ഷത്തി പതിനായിരം രൂപയും സെമിനാർ, കലാമേള, ശതാബ്‌ദി സ്‌മാരക മന്നം നിധി എന്നിവയ്ക്കായി നാല്‌പതിനായിരം രൂപയും ഉപകരണങ്ങൾ വാങ്ങുന്നതിന് അമ്പതിനായിരം രൂപയും നീക്കിവെച്ചിട്ടുണ്ട്. വസ്തു സംരക്ഷണത്തിന് ഒരു ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനം ഉൽപാദനമേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണം, കരയോഗതലത്തിൽ കർമ്മ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും കൂടുതൽ യുവജനങ്ങളെ സ്വയം സഹായ സംഘ പ്രവർത്തനത്തിൽ പങ്കാളിയാക്കുന്നതിനും അവരെ സംഘഭാരവാഹികൾ ആക്കുന്നതിനും സ്വയംസഹായസംഘങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ കൂടുതൽ സംഘങ്ങൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.
യൂണിയൻ സെക്രട്ടറി എം.ജി.അശോക്‌കുമാർ ബജറ്റ് അവതരിപ്പിച്ചു. യൂണിയൻ പ്രസിഡൻ്റ് അഡ്വ. വി. ആർ. രാധാക്യഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ
വൈസ് പ്രസിഡന്റ് എം.എ. ഗോപാലൻ നായർ, കമ്മറ്റിയംഗങ്ങളായ പി. എൻ. ശശിധരൻ നായർ, കെ. രാമഭദ്രൻ, എം. വി. ഗോപാലക്യഷ്ണൻ നായർ, വി. ആർ. അനിൽകുമാർ, സി.കെ. ഹരിശ്ചന്ദ്രൻ, അഡ്വ. ഷൈൻ. ജി.കുറുപ്പ്, എം.ജി ശശിധരൻ നായർ, എം.ജി. ബാലചന്ദ്രൻ നായർ, പ്രതിനിധി അംഗങ്ങളായ ഗോപിനാഥൻ നായർ, ബാലകൃഷ്ണപിളള, ശിവദാസകൈമൾ, എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.