Monday, April 21, 2025 2:29 pm

റാ​ന്നി വൈ​ക്കം ഗ​വ. യു.​പി സ്കൂ​ള്‍ റോഡില്‍ ഇ​രു​മ്പു​കൈ​വ​രി​ക്കു പ​ക​രം പ്ലാ​സ്റ്റി​ക് വ​ള്ളി വ​ലി​ച്ചു​കെ​ട്ടി ; വിനയായത് വിദ്യാര്‍ഥികള്‍ക്ക്

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : റാ​ന്നി വൈ​ക്കം ഗ​വ. യു.​പി സ്കൂ​ളി​നു മു​ന്നി​ലെ റോ​ഡ​രി​കി​ൽ ഇ​രു​മ്പു​കൈ​വ​രി​ക്കു പ​ക​രം പ്ലാ​സ്റ്റി​ക് വ​ള്ളി വ​ലി​ച്ചു​കെ​ട്ടി കെ.​എ​സ്.​ടി.​പി മ​ട​ങ്ങി​യ​ത് കൂ​ടു​ത​ൽ വി​ന​യാ​യി. കൈ​വ​രി​യി​ല്ലാ​തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള റോ​ഡി​ന്‍റെ ന​ട​പ്പാ​ത​യോ​ടെ വ​ശ​ത്താ​ണ് പ്ലാ​സ്റ്റി​ക് വ​ള്ളി​കെ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ന് മു​ന്നി​ലെ ന​ട​പാ​ത​ക്ക്​ സു​ര​ക്ഷാ​വേ​ലി നി​ര്‍മി​ക്കാ​തെ ക​രാ​ര്‍ ക​മ്പ​നി മ​ട​ങ്ങി​യ​തു മൂ​ലം അ​പ​ക​ട സാ​ധ്യ​ത​യേ​റെ. സ്കൂ​ളി​ന്‍റെ മു​റ്റ​ത്തു​നി​ന്ന്​ 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ത​യു​ടെ സു​ര​ക്ഷ​ക്ക്​ നി​ർ​മി​ച്ച ക​ൽ​ക്കെ​ട്ടി​ന് മു​ക​ള്‍വ​ശ​മാ​ണ് ന​ട​പാ​ത. ഇ​തി​ല്‍ പാ​ത​യോ​ടു ചേ​ര്‍ന്ന വ​ശം സു​ര​ക്ഷാ വേ​ലി നി​ര്‍മി​ച്ചി​ട്ടു​ണ്ട്. മ​റു​വ​ശം താ​ഴ്ച​യു​ള്ള സ്കൂ​ൾ മു​റ്റ​മാ​ണ്. ഇ​വി​ടെ സു​ര​ക്ഷാ വേ​ലി നി​ര്‍മി​ക്കാ​തെ​യാ​ണ് ക​രാ​റു​കാ​ര്‍ മ​ട​ങ്ങി​യ​ത്.

അ​തി​ന് മു​ക​ളി​ലൂ​ടെ ആ​രെ​ങ്കി​ലും ന​ട​ന്നു​പോ​കു​ന്ന വ​ഴി കാ​ലു​തെ​റ്റി​യാ​ൽ ആ​ഴ​ത്തി​ലു​ള്ള സ്കൂ​ൾ മു​റ്റ​ത്ത് വീ​ഴും. കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടാ​ൽ കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​നി​ന്നാ​ൽ സ്കൂ​ൾ മു​റ്റ​ത്ത് വീ​ഴാ​തെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും ക​ഴി​യും.​ ഇ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ് ഈ ​ഭാ​ഗം. സ്കൂ​ളി​ന്‍റെ മു​ന്നി​ലു​ള്ള ന​ട​പ്പാ​ത​യു​ടെ വ​ശ​ത്ത് ക്രാ​ഷ് ബാ​രി​യ​ർ വേ​ണ​മെ​ന്നാ​ണാ​വ​ശ്യം റോ​ഡ് നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും കു​റ​ച്ച് ഭാ​ഗ​ത്ത് ഇ​രു​മ്പു​വേ​ലി സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വി​ടെ ഇ​രു​മ്പു​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും കെ.​എ​സ്.​ടി.​പി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുർഷിദാബാദ് ആക്രമണം : സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റിൽ

0
മുർഷിദാബാദ്: മുർഷിദാബാദ് ആക്രമണത്തിൽ സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രധാന...

2025-26 വര്‍ഷത്തെ ബിസിസിഐയുടെ വാര്‍ഷികക്കരാര്‍ ലിസ്റ്റ് പുറത്തുവിട്ടു

0
മും​ബൈ: ശ്രേ​യ​സ് അ​യ്യ​ര്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ന്നി​വ​രെ വീ​ണ്ടും ബി​സി​സി​ഐ വാ​ര്‍​ഷി​ക...

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ; സെൻസെക്സ് 1000 പോയിന്‍റും കടന്നു

0
ഡൽഹി : ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ്...

കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

0
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ...