അഞ്ചാലുംമൂട് : മധ്യവയസ്കയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പെരുമണ്‍ സ്കൂളിന് വടക്ക് സുരേഷ് ഭവനത്തില്‍ വാടകക്ക് താമസിക്കുന്ന പ്രദീപ് ഡി നായര്‍ (44) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ 53 കാരിയെ വിവാഹ വാഗ്ദാനം നല്കി പനയത്തെത്തിച്ച് പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്ത്രീയെ ഇയാള്‍ തിരികെ അയച്ചു. തുടർന്ന് ദൃശ്യങ്ങള്‍ പ്രദീപ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്തു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെതുടർന്നാണ് അറസ്റ്റ്. അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി.ദേവരാജന്‍, എസ്.ഐ മാരായ ശ്യാം, ശബ്ന, ലഗേഷ്, എ.എസ്.ഐ ഓമനക്കുട്ടന്, സി.പി.ഒ അജിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.