Thursday, June 27, 2024 5:16 am

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം ; പ്രതി പതിനഞ്ചുകാരന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്.

സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പോലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡി.വൈ.എസ്.പി പി.കെ അഷറഫിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രി വിട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്കണ്ഠ കുറയ്ക്കണോ?; എങ്കിൽ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍, അറിയാം…

0
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ...

സംസ്ഥാനത്ത് കനത്ത മഴ ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ് – 24 മണിക്കൂറിനിടെ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത 3 ദിവസം അധികാര പരിധിവിട്ട് പോകരുതെന്ന് നിർദേശം ;...

0
തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ...

ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു....