തിരുവനന്തപുരം : കോര്‍പ്പറേഷനിലെ ഓഫീസിനുള്ളില്‍ ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമം നടത്തിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട് കാവ് സ്വദേശി അജിയെ ആണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിനു പിന്നാലെ അജിയെ സസ്പെന്‍ഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയര്‍ അറിയിച്ചു.
ശുചീകരണ തൊഴിലാളിയെ കടന്നുപിടിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
RECENT NEWS
Advertisment