കോഴിക്കോട് : സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം. സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേലാണ് നടപടി .
കസബ സി.ഐ. ഹരിപ്രസാദിനോടാണ് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് നിര്‍ദേശം നല്‍കിയത് . ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി സിറ്റി പോലീസ് മേധാവിക്ക് കൈമാറുകയാണുണ്ടായത്. പരാതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടി കൈക്കൊള്ളാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം .