പെരുമ്പാവൂര്‍ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം തടിക്കാട് മംഗലത്ത് ജങ്ഷന്‍ വലിയക്കാട് വീട്ടില്‍ ശബരിയെയാണ് (35) പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ലാണ് സമൂഹ മാധ്യമം വഴി ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും രണ്ട് ലക്ഷം രൂപ യുവതിയില്‍നിന്ന് വാങ്ങിയെന്നും പോലീസ് പറയുന്നു.
എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം തോമസ്, ജോസി എം. ജോണ്‍സന്‍, എസ്.സി.പിഒമാരായ കെ.എ നൗഷാദ്, പി.എ അബ്ദുല്‍ മനാഫ്, സാബു, ധന്യ മുരളി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.