മറയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മറയൂര്‍ സ്വദേശികളായ മണികണ്ഠന് (19), നിഹില്‍ (തക്കുടു -23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാര്‍ എ.എസ്.പി സ്വപ്നല് മഹാജന്റെ നിര്‍ദേശപ്രകാരം മൂന്നാര്‍ എസ്.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറയൂര്‍ എസ്.ഐ ജി. അജയകുമാര്‍, എ.എസ്.ഐമാരായ ടി.എം. അബ്ബാസ്, ജോളി ജോസഫ്, സി.പി.ഒ വി.കെ. കവിത, ഡി.വി.ആര്. സാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.