വയനാട് : മീനങ്ങാടിയില്‍ വെച്ച് 27കാരിയെ മന്ത്രവാദിയായ ഉസ്താദ് പീഡിപ്പിച്ച പരാതിയില്‍ പോലീസ് കേസെടുത്തു. വയനാട് സ്വദേശിയുടെ പരാതിയില്‍ മീനങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാനന്തവാടി അഞ്ചാംമൈല്‍ സ്വദേശിയായ അറുപതുവയസ്സുകാരനായ ഇബ്രാഹീം ഉസ്താദിനെതിരെയാണ് ഐ.പി.സി 1860 പ്രകാരം 376(2)(എഫ്്), 506 വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉസ്താദ് ചമഞ്ഞ് വീട്ടില്‍ ചികിത്സ നടത്തിവരുന്ന പ്രതി കുടുംബത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും പറഞ്ഞുവരുന്നവര്‍ക്ക് ഇതിന് പരിഹാരം പറഞ്ഞു നല്‍കിയും ഉപദേശങ്ങള്‍ നല്‍കിയുമാണ് പണസമ്പാദനം നടത്തുന്നത്. വടകര, നാദാപുരം ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇയാളെ കാണാന്‍ കൂടുതലായും വരുന്നത്. ഇതിന് മുമ്പ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ അസുഖം താന്‍ മാറ്റിത്തരാമെന്ന് പറഞ്ഞു ചികിത്സിക്കാന്‍ കൊണ്ടുവരികയും പിന്നീട് പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. 15വര്‍ഷം മുമ്പ് നടന്ന സംഭവം പിന്നീട് ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.