കൊച്ചി: യുവതിയുടെ പരാതിയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റോബിന്‍ ഡിക്രൂസിനെതിരെ കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു. കേസ് എടുത്ത കാര്യം പരാതിക്കാരി തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചതായും കുറിപ്പില്‍ പറയുന്നു.
അലല്‍ ഷുഹൈബിന്റെ മാതൃസഹോദരിയും പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിലിന്റെ ഭര്‍ത്താവ് ആണ് റൂബിന്‍ ഡിക്രൂസ്. റൂബിന്‍ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങള്‍ കുറെ തിരിച്ചറിവുകള്‍ തന്നു. വർഷങ്ങളായി നമ്മള്‍ കൂട്ടുകാരെന്നു കരുതിയവര്‍ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടല്‍ മാറാന്‍ സമയമെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു.