ഹൈദരാബാദ്: ദലിത് സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ക്ക് തെലങ്കാനയിലെ പ്രത്യേക അതിവേഗ കോടതി വധശിക്ഷ വിധിച്ചു. പുറമെ മൂന്നു പേരുംകൂടി 26,000 രൂപ പിഴയുമടക്കണം. കഴിഞ്ഞവര്‍ഷം നവംബര്‍ 25നാണ് 30കാരിയെ കുമ്രം ഭീം-ആസിഫാബാദ് ജില്ലയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കുത്തേറ്റ മുറിവുകളുമുണ്ടായിരുന്നു.
രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്കെതിരെയും ബലാത്സംഗം, കൊല, ദലിത് പീഡന നിരോധന നിയമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇവ മൂന്നും തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ജഡ്ജി വധശിക്ഷ തന്നെ വിധിക്കുകയായിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിച്ചുവെന്നും പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നും ഇവരുടെ ഭര്‍ത്താവ് പ്രതികരിച്ചു.