കൊച്ചി : കരാട്ടെ ക്ലാസുകളുടെ മറവില്‍ പീഡനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരട് നിരവത്ത് റോഡില്‍ ബോധി ധര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷമായി മരടില്‍ യുവാവ് സ്ഥാപനം നടത്തി വരികയായിരുന്നു.
കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് യുവാവ് പീഡനത്തിന് ഇരയാക്കിയന്നാണ് പരാതി. നേരത്തെ പ്രതി ഇതേ രീതിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ലൈഗിംക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിന് റിമാന്‍ഡ് ചെയ്തിരുന്നതായി മരട് പോലീസ് പറഞ്ഞു. യുവാവ് സംഭവത്തിന് ശേഷം നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.