Saturday, May 3, 2025 8:56 am

വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കാ​യി​കാ​ധ്യാ​പ​ക​ന് എ​ട്ടു​വ​ര്‍​ഷം ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി : വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കാ​യി​കാ​ധ്യാ​പ​ക​ന് എ​ട്ടു​വ​ര്‍​ഷം ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും. ക​ണ്ണൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്ന ഏ​ച്ചൂ​ര്‍ സ്വ​ദേ​ശി എ.​പി മു​ര​ളി​യെ​യാ​ണ് ത​ല​ശ്ശേ​രി അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി സി.​ജി ഘോ​ഷ ശി​ക്ഷി​ച്ച​ത്. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദ്യാ​ര്‍​ഥി​നി​യെ സ്കൂ​ളി​ലെ സ്പോ​ര്‍​ട്സ് മു​റി​യി​ല്‍​വെ​ച്ച്‌ അ​ധ്യാ​പ​ക​നാ​യ പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ക​ണ്ണൂ​ര്‍ സി​റ്റി പോലീ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന കെ.​വി പ്ര​മോ​ദാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പോ​ക്സോ നി​യ​മ​ത്തി​ലെ ര​ണ്ട് സെ​ക്ഷ​നു​ക​ളി​ലാ​യി മൂ​ന്നും അ​ഞ്ചും വ​ര്‍​ഷം വീ​തം ത​ട​വും 25,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ന്യാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.ടി.​കെ. ഷൈ​മ ഹാ​ജ​രാ​യി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാഠപുസ്തകത്തിലെ മാറ്റം : എൻസിഇആർടി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പറിയിച്ച് കേരളം

0
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്കെതിരേ എൻസിഇആർടി ജനറൽ...

പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
കരുനാഗപ്പള്ളി : സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി...

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ്

0
ദില്ലി : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം...

പാർട്ടി യോഗങ്ങളിലും ചടങ്ങുകളിലും നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി കോൺഗ്രസ്

0
തിരുവനന്തപുരം: കോൺഗ്രസിന്റെ യോഗങ്ങളിലും ചടങ്ങുകളിലും പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. നിശ്ചയിക്കപ്പെട്ടവർ...