ലക്നൗ: ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിയായ നന്ദ്ഗ്രാം സ്വദേശി സദ്ദാം ജമാന് വെടിയേറ്റു. നന്ദ്‌ഗ്രാമിലെ രാംലീല ഗ്രൗണ്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഹിൻഡോൺ നദിക്കരയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ നദിയുടെ കരയിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. ദസറ ദിവസം രാത്രിയിൽ രാംലീല ഗ്രൗണ്ടിനു പുറത്തുള്ള അച്ഛന്റെ കടയിൽ പെൺകുട്ടിയും അമ്മയും എത്തിയിരുന്നതായി പോലീസ് പറയുന്നു. ദസറ ആഘോഷം കാണാൻ ഗ്രൗണ്ടിലേക്ക് പോയ കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയി. തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് നദിക്കരയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നുവെന്നും അബോധാവസ്ഥയിൽ ആയിരുന്നുവെന്നും പിതാവ് നന്ദ്ഗ്രാം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
‘‘പോലീസിനെ അറിയിക്കാതെ സ്വന്തമായി അന്വേഷിക്കുകയാണ് രക്ഷിതാക്കൾ ചെയ്തത്. പിന്നീട് പോലീസിൽ വിവരമറിയിച്ചപ്പോൾ പ്രദേശത്തെ സിസിടിവി ക്യാമറകൾ ഞങ്ങൾ പരിശോധിച്ചു. സംശയാസ്പദമായ നിലയിൽ ഒരാളെ കണ്ടെത്തി. അതിനുശേഷം, പ്രതിയെ പിടികൂടാൻ ഞങ്ങൾ ടീമുകളെ വിന്യസിച്ചു. ഒടുവിൽ ആളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടി അവനെ തിരിച്ചറിഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അവിടെ ഒളിപ്പിച്ച അടിവസ്ത്രം വീണ്ടെടുക്കാൻ പോലീസ് സംഘം ഇയാളെ പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു ആയുധവും അയാൾ അവിടെ ഒളിപ്പിച്ചിരുന്നു’’ – അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പൂനം മിശ്ര പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1