ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സിനിമയിലെന്നപോലെ തന്നെ സമൂഹമാദ്ധ്യമങ്ങളിലും നടി സജീവമാണ്. രശ്മിക മന്ദാന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും വൈറലാകാറുണ്ട്. താരം യാത്ര ചെയ്യുന്നതിന്റെയും ഭക്ഷണ സാധനങ്ങളുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. യാത്രകളിൽ ഇഷ്ടപ്പെട്ട ഒട്ടുമിക്ക വിഭവങ്ങളും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രശ്മിക കേരളത്തിലായിരുന്നു യാത്ര. കേരളത്തിലെ രശ്മികയുടെ ഇഷ്ടപ്പെട്ട വിഭവത്തെ കുറിച്ചാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
കൊച്ചിയിലെ ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യ എന്ന റെസ്റ്റോറന്റിലാണ് താരം പോയത്. തനിക്ക് അവിടെ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറച്ച് ദിവസമായി ഞാൻ കൊച്ചിയിൽ ആയിരുന്നു. അവിടെയുള്ള ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ പോയിരുന്നു. അവിടത്തെ ഫ്രഞ്ച് ടോസ്റ്റ് ഏറെ രുചികരമായിരുന്നു. കൂടാതെ പതിവു പോലെ കോഫിയും ഉണ്ടായിരുന്നു. നിങ്ങൾക്ക് എന്നെ പോലെ സ്ട്രോങ് ആയിട്ടുള്ള കോഫി ഇഷ്ടമില്ലെങ്കിൽ 20ml കാപ്പുച്ചിനോയ്ക്ക് ഓർഡർ നൽകാവുന്നതാണ്. മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, മധുരമുള്ള ആളുകൾ… ഇനി മുതൽ ഞാൻ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ നല്ല ഭക്ഷണങ്ങൾ കണ്ടെത്തിയാൽ അതിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കുറിയ്ക്കും. നിങ്ങൾ ആ നഗരത്തിലാണെങ്കിൽ അത് ട്രൈ ചെയ്യാമെന്നാണ് രശ്മിക കുറിച്ചത്.