Sunday, March 30, 2025 12:45 am

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മൃതദേഹത്തില്‍ പതിനാറ് മുറിവുകള്‍ , ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം ; ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണസംഘം. രതീഷിന്റെ ശരീരത്തിലെ പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് ശാസ്ത്രീയമായി പരിശോധിക്കും. രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ 45 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്.

മന്‍സൂര്‍ വധക്കേസിലെ ഒന്നിലധികം പ്രതികള്‍ രതീഷിനൊപ്പം വളയത്തുണ്ടായിരുന്നതിന്റെ ഫോണ്‍ രേഖകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മന്‍സൂറിന്റെ കൊലപാതകമുണ്ടായ 6 ന് രാത്രി തുടങ്ങി രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഒന്‍പത് വരെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. കേസിലെ നാലാംപ്രതി ശ്രീരാഗിനെ വടകര റൂറല്‍ എസ്പി നേരിട്ട് ചോദ്യം ചെയ്തതില്‍ ചില നിര്‍ണായക സൂചനകളും ലഭിച്ചു. രതീഷിന്റെ ശരീരത്തില്‍ കണ്ടെത്തിയ പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്നാണ് പ്രധാനമായും അന്വേഷിച്ചത്. മന്‍സൂറിനെ ആക്രമിച്ച ദിവസമുണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കഴുത്ത്, കൈ, വയര്‍, തുട, പാദം തുടങ്ങിയ ഭാഗങ്ങളിലാണ് രതീഷിന്റെ പരുക്ക്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘവുമായി രണ്ട് തവണ എസ്പി സാധ്യതകള്‍ വിലയിരുത്തി. വ്യക്തതയ്ക്കായി ഡോക്ടര്‍മാര്‍ രതീഷിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ സ്ഥലത്തെത്തി തെളിവെടുത്തു. നിരീക്ഷണത്തിലുള്ള രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ പന്ത്രണ്ടുപേരുടെ മൊഴികൂടി എസ്പി നേരിട്ട് രേഖപ്പെടുത്തും. അതിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി മരണകാരണം സംബന്ധിച്ച്‌ വ്യക്തത വരുത്തും. സൈബര്‍ സെല്‍ ശേഖരിച്ച ഫോണ്‍ വിവരങ്ങള്‍ യഥാര്‍ഥ നിഗമനത്തിലേക്കെത്തിക്കാന്‍ സഹായിക്കുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2025-26 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ്...

സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്...

0
പത്തനംതിട്ട : സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം...

സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍ ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍

0
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക്...

മാലിന്യനിര്‍മാര്‍ജനത്തിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവ വാതക സംവിധാനം ഒരുക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യനിര്‍മാര്‍ജനത്തിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവ വാതക സംവിധാനം...