കണ്ണുര്‍ : മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജി ജോസിനാകും അന്വേഷണച്ചുമതല. വടകര റൂറല്‍ എസ്പി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടര്‍മാരുമായി പോലീസ് സംഘം മരണം നടന്ന സ്ഥലവും പരിശോധിക്കും.
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പി നേരിട്ടെത്തിയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയത്.