പത്തനംതിട്ട : ജില്ലയിലെ റേഷന്‍ കടകളിലൂടെയുളള സൗജന്യ പലവ്യഞ്ജന കിറ്റ് രണ്ടാം ഘട്ട വിതരണം (പിങ്ക് കാര്‍ഡ്) ഏപ്രില്‍ 27 മുതല്‍ ആരംഭിച്ചിട്ടുണ്ട്. റേഷന്‍ കടകളിലെ തിരക്കൊഴിവാക്കുന്നതിന് വിതരണത്തിന് താഴെ പറയുന്ന ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
ഏപ്രില്‍ 27 ന് 0 ല്‍ അവസാനിച്ച കാര്‍ഡിനും ഏപ്രില്‍ 28 ന് 1 ല്‍ അവസാനിച്ച കാര്‍ഡിനമാണ് വിതരണം നടന്നത്. ഏപ്രില്‍ 29 ന് 2 ല്‍ അവസാനിക്കുന്ന കാര്‍ഡിനും ഏപ്രില്‍ 30 ന് 3 ല്‍ അവസാനിക്കുന്ന കാര്‍ഡിനും മേയ് 2 ന് – 4, മേയ് 3 ന് – 5, മേയ് 4 ന് – 6, മേയ് 5 ന് – 7, മേയ് 6 ന് – 8, മേയ് 7 ന് – 9 ല്‍ അവസാനിക്കുന്ന കാര്‍ഡിനും എന്ന ക്രമത്തിലായിരിക്കും പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്ക് സൗജന്യമായി കിറ്റ് ലഭിക്കുന്നത്. കിറ്റ് വിതരണം റേഷന്‍ കടയിലെ ഇ-പോസ് മെഷീന്‍ വഴിയാണ്.
ലോക്ഡൗണ്‍ മൂലം സ്വന്തം റേഷന്‍കടയില്‍ നിന്നും കിറ്റ് വാങ്ങാത്തവര്‍ക്ക് പ്രത്യേക സത്യവാങ്മൂലം തയ്യാറാക്കി ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തി അടുത്ത റേഷന്‍ കടയില്‍ നിന്നും കിറ്റ് വാങ്ങാം. നിലവിലുളള കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും റേഷന്‍ കടയില്‍ പാലിക്കണം. നിശ്ചിത അകലത്തില്‍ അഞ്ചു പേരെ മാത്രമേ കടയുടെ മുന്‍പില്‍ അനുവദിക്കുകയുളളൂ. തിരക്കുണ്ടായാല്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ഒടിപി കിറ്റ് വിതരണം ഒടിപി സമ്പ്രദായം മുഖേന ആയിരിക്കും. ലോക്കഡൗണിന് മുമ്പ് ചെയ്തിരുന്നതു പോലെ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുളള മോബൈല്‍ ഫോണ്‍ സഹിതം റേഷന്‍ കടയിലെത്തി സൗജന്യ കിറ്റ് കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഹോട്ട്‌സ്‌പോട്ടുകളില്‍ (കോഴഞ്ചേരി താലൂക്ക്- പത്തനംതിട്ട മുനിസിപ്പാലിറ്റി 28-ാം വര്‍ഡ്, ആറന്മുള പഞ്ചായത്ത്, അടൂര്‍ താലൂക്ക് – അടൂര്‍ മുനിസിപ്പാലിറ്റി 22-ാം വാര്‍ഡ്, റാന്നി താലൂക്ക് – വടശേരിക്കര, അയിരൂര്‍ പഞ്ചായത്തുകള്‍, കോന്നി താലൂക്ക് – ചിറ്റാര്‍ പഞ്ചായത്ത്) ‘സന്നദ്ധം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സന്നദ്ധ സംഘടനാ വോളന്റീയേഴ്‌സാണ് റേഷന്‍ കടകളില്‍ നിന്നും സൗജന്യ കിറ്റുകള്‍ ശേഖരിച്ച് ഹോം ഡെലിവറി നടത്തുക. സപ്ലൈകോ തയ്യാറാക്കിയ 17 ഇനങ്ങളുളള കിറ്റ് ആദ്യഘട്ടമായി എ.എ.വൈ, ട്രൈബല്‍ കാര്‍ഡുകള്‍ക്കാണ് വിതരണം ചെയ്തത്.
രണ്ടാം ഘട്ടമായി പി.എച്ച്.എച്ച്(മുന്‍ഗണനാ-പിങ്ക്) കാര്‍ഡുകള്‍ക്ക് മാത്രമുളള വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. മേയ് 7 വരെ ഇതു തുടരും. രണ്ടുദിവസത്തിനിടെ (ഏപ്രില്‍ 27, 28) ജില്ലയൊട്ടാകെ 1,03,383 പിങ്ക് കാര്‍ഡുകളുളളതില്‍ 19,000 കാര്‍ഡുകള്‍ക്ക് വിതരണം നടന്നു കഴിഞ്ഞു. 84,000 കാര്‍ഡുകള്‍ക്ക് വിതരണം ബാക്കിയുണ്ട്. ഇതിനുശേഷമാകും അടുത്ത ഘട്ടമായി എന്‍.പി.എസ്(നീല), എന്‍.പി.എന്‍.എസ്(വെളള) കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം.
ഏപ്രില്‍ ഒന്നാം തീയതി ആരംഭിച്ച സൗജന്യറേഷന്‍ വിതരണം ജില്ലയില്‍ 97% പൂര്‍ത്തിയായി. ഇതിനുപുറമെ, പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന പ്രകാരം എ.എ.വൈ, പി.എച്ച്.എച്ച്(മഞ്ഞ, പിങ്ക്) എന്നീ മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് മാത്രം ആളൊന്നിന് 5 കി.ഗ്രാം വീതമുളള സൗജന്യ അരി വിതരണം 20 മുതല്‍ നടന്നുവരുന്നു. ഈ രണ്ടു വിഭാഗങ്ങളിലും കൂടി ആകെ 1,27,238 കാര്‍ഡുകള്‍ ഉളളതില്‍ 1,16,224 കാര്‍ഡുകളും(91%) കേന്ദ്രം അനുവദിച്ച ഈ അധിക റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. സൗജന്യറേഷന്‍ ഇനിയും വാങ്ങാനുള്ളവര്‍ ഏപ്രില്‍ 30നകം വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഒഫീസര്‍ എം.എസ് ബീന അറിയിച്ചു.