പത്തനംതിട്ട : റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി അനര്‍ഹരമായി മുന്‍ഗണനാകാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുവാനായി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേക സ്‌ക്വാഡ് ആറന്മുള, ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ പരിശോധന നടത്തി.
കോട്ടക്കകം, നീര്‍വിളാകം, മഞ്ഞനിക്കര, മാത്തൂര്‍, ഊന്നുകല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കണ്ടെത്തിയ 22 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗമാക്കി. സ്വന്തമായി നാലുചക്രവാഹനം, 1000 ച.അടി വിസ്തീര്‍ണ്ണമുളള വീട്, സര്‍ക്കാര്‍/അര്‍ദ്ധന സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി, 25000 രൂപയില്‍ കൂടുതല്‍ മാസവരുമാനം, ഉയര്‍ന്ന വിദേശ ജോലികള്‍ എന്നിവയുളളവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അനധകൃതമായി കൈവശംവച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അര്‍ഹതയില്ലാത്തവര്‍ കാര്‍ഡുമായി സപ്ലൈ ഓഫീസില്‍ എത്തി മാറ്റി വാങ്ങേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളില്‍ കര്‍ശനമായി നടത്തും.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ദിലീഫ്ഖാന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എം.ജോണ്‍സന്‍, ലിസി.സാം എന്നിവര്‍ പങ്കെടുത്തു.