Sunday, March 30, 2025 10:46 am

വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാന്‍ നീക്കം ; അവധി ദിവസങ്ങളായ ഏപ്രില്‍ ഒന്നിനും രണ്ടിനും കടകള്‍ തുറക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാന്‍ നീക്കം. പ്രത്യേക ഉത്തരവിറക്കിയാലും അവധി ദിവസങ്ങളായ ഏപ്രില്‍ ഒന്നിനും രണ്ടിനും കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണിത്. സ്പെഷല്‍ അരിവിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെതിരെ സര്‍ക്കാര്‍ ഇന്ന് (തിങ്കള്‍) ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

ഏപ്രിലിലെ കിറ്റ് മാര്‍ച്ച്‌ അവസാനവാരം നല്‍കാനായിരുന്നു തീരുമാനം. നേരത്തെ വിതരണം ചെയ്യുന്നത് വോട്ടുലക്ഷ്യമിട്ടാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം പരാതി നല്‍കിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതും വിതരണം ഒന്നാം തീയതി മുതല്‍ മതിയെന്ന് തീരുമാനിച്ചതും. ഒന്നും രണ്ടും അവധി ദിവസങ്ങളാണ്. പ്രത്യേക ഉത്തരവിറക്കി റേഷന്‍ കടകള്‍ തുറപ്പിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റ കണക്കുകൂട്ടല്‍.

എന്നാല്‍ പെസഹവ്യാഴം, ദുഖവെള്ളി ദിവസങ്ങളില്‍ കട തുറക്കില്ലെന്ന് വ്യാപാരികള്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് കിറ്റ് വിതരണം നേരത്തെയാക്കാന്‍ ആലോചിക്കുന്നത്. എങ്കിലേ പരമാവധി ആളുകളില്‍ അഞ്ചാം തീയതിക്ക് മുമ്പാകെ കിറ്റ് എത്തിക്കുവാന്‍ കഴിയു. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചതല്ലാതെ വിതരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭക്ഷ്യവകുപ്പ് പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണം ; ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവിൽ

0
പത്തനംതിട്ട : തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ മേഘ ട്രെയിന്...

പറക്കോട് ജംഗ്ഷൻ മുതൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ വരെ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ചു

0
അടൂർ : മാലിന്യമുക്ത നവകേരളം ശുചീകരണപ്രവർത്തനത്തിന്റെ ഭാഗമായി പറക്കോട് ജംഗ്ഷൻ...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍...

എംഡിഎംഎയുമായി 2 പേർ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ....