തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു റേഷൻ ഡീലേഴ്സ് കോ- ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ കടകളടച്ചിട്ട് നടത്തുന്ന പണിമുടക്ക് സമരം ഇന്ന് അവസാനിക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡത്തിൽ ടി.പി. രാമകൃഷണൻ എംഎൽഎ ഉദ്ഘാടനം നിവഹിച്ചു. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾക്കു കാരണം കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന സാന്പത്തിക ഞെരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട വിഹിതം കേന്ദ്രം പിടിച്ചുവയ്ക്കുകയാണ്. അത്തരം വിഹിതങ്ങൾ ഉപയോഗിച്ചാണ് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നത്. എന്നാൽ ഈ വിഹിതങ്ങൾ കേന്ദ്രം തടഞ്ഞുവയ്ക്കുന്നതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.