പത്തനംതിട്ട : നിലം സ്വഭാവ വ്യതിയാനം തരം തിരിയ്ക്കൽ ഉത്തരവ് നിലവിൽ വന്ന നാൾ മുതൽ പത്തനംതിട്ട വില്ലേജിൽ 48 അപേക്ഷകർക്കായി 12 ഏക്കർ വയൽ നികത്താൻ അനുമതി നൽകിയതായി ആർ.ഡി. ഒ ഓഫീസ്. എന്നാൽ ആർ.ഡി.ഒ ഓഫീസിലെ വിവരാവകാശരേഖ കളവാണെന്നും 64 അപേക്ഷകർക്ക് ആർ.ഡി.ഒ അനുമതി നൽകിയിട്ടുണ്ടെന്നും പത്തനംതിട്ട വില്ലേജ് ഓഫീസറുടെ മറുപടി. അപേക്ഷകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് പത്തനംതിട്ട വില്ലേജ് ഓഫീസ്, അടൂർ ആർ ഡി. ഒ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാക്കുന്നത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2018 ജൂലൈ 6 നാണ് ഭേദഗതി ചെയ്തത്. ഭേദഗതി ചെയ്തതിനു ശേഷം നിലം സ്വഭാവ വ്യതിയാനം തരം തിരിയ്ക്കൽ ഉത്തരവ് പ്രകാരം നിലം നികത്താൻ 89 അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും 67 എണ്ണത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മൂന്നെണ്ണം നിരസിച്ചുവെന്നും 64 അപേക്ഷകർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറയുന്നു.
47അപേക്ഷകർക്കാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ആർ.ഡി .ഒ ഓഫീസ് മറുപടി പറയുമ്പോൾ തന്നെ 48 അപേക്ഷകരുടെ ലിസ്റ്റ് ആണ് ആർ.ഡി.ഒ ഓഫീസ് തനിയ്ക്ക് നൽകിയിരിക്കുന്നതെന്ന് റഷീദ് ആനപ്പാറ അറിയിച്ചു.
ആർ.ഡി.ഒ ഓഫീസിൽ വയൽ നികത്താൻ അനുമതി നൽകിയിരിക്കുന്ന വയൽ ഉടമകളുടെ പേരും വിലാസവും ബ്രായ്ക്കറ്റിൽ വസ്തുവിന്റെ അളവും താഴെ വിവരിക്കുന്നു.
(1) ലൂക്കോസ് പത്രോസ് മത്തായി , മഴുവഞ്ചേരി മഠം, പത്തനംതിട്ട (19.96 ആർ )
( 2 ) മാത്യു കോശി .പി .റ്റി, പാറപ്പാട്ട്, ഇളകൊള്ളൂർ (04.05 ആർ)
(3) സൈമൺ പത്രോസ് മത്തായി, മഴുവഞ്ചേരി മഠം, പത്തനംതിട്ട (10.11 ആർ)
(4) ബിജു ഐസക്, കണ്ണംപുത്തൂർ ബിന്ദു ഭവൻ, മാത്തൂർ (19.12 ആർ)
(5) ബിബിൻ ഏബ്രഹാം തോമസ്, കണ്ണനേത്ത് ബാബു വില്ല, പുത്തൻപീടിക, ഓമല്ലൂർ (4.13 ആർ)
(6) തോമസ് എം.കെ, മരുതിക്കൽ, കുമ്പഴ (16.59 ആർ)
(7) മാത്യു കോശി, തട്ടാകുന്നേൽ, പാലിയേക്കര, തിരുവല്ല (10.21 ആർ )
(8) സാറാമ്മ കോശി, തട്ടാരുന്നേൽ, പാലിയേക്കര ,തിരുവല്ല (19.83 ആർ)
(9) ബിനു വർഗീസ് & ബിജു വർഗ്ഗീസ്, ബിജു വില്ല, പയ്യനാമൺ , ( 01.62 ആർ)
(10) റ്റി.ഐ. ജോയി, താഴേതിൽ മേലേ മുറിയിൽ, ചീക്കനാൽ, ഓമല്ലൂർ. (11.15 ആർ )
(11) അരുൺ ശ്രീധർ, ഐ.എസ്.സി അസറ്റ് ഹോം, ഇടപ്പള്ളി, കൊച്ചി (18.62 ആർ)
(12) തോമസ് അലക്സാണ്ടർ, പുത്തൻപുരയ്ക്കൽ, പത്തനംതിട്ട (15.84 ആർ)
(13) ജോബി വർഗ്ഗീസ്, താഴേ തെക്കേതിൽ, ചിറ്റൂർ, പത്തനംതിട്ട ( 12.34 ആർ)
(14) എബി ഏബ്രഹാം & ഷിനു സൂസൻ തോമസ്, മുത്തങ്ങ പറമ്പിൽ, പത്തനംതിട്ട ( 08.09 ആർ)
(15) എം.ജി ഏബ്രഹാം & കുഞ്ഞമ്മ ഏബ്രഹാം, മുത്തങ്ങ പറമ്പിൽ, പത്തനംതിട്ട ( 08.09 ആർ)
(16) ചന്ദ്രമതി സോമൻ, പരുത്യാനിക്കൽ, കുമ്പഴ ( 6.68 ആർ)
(17) കെ.വി അനിമോൻ, കുന്നിത്തോട്ടത്തിൽ, പത്തനംതിട്ട (5.06 ആർ )
(18) സാം ഏബ്രഹാം, മുത്തങ്ങ പറമ്പിൽ, പത്തനംതിട്ട (06.07 ആർ)
(19) എ .സുലൈമാൻ റാവുത്തർ, റിയാസ് മൻസിൽ, മങ്ങാരം, പന്തളം (06.59 ആർ)
( 20) ബിജു ഐസക്, തേവല പുറത്ത്, മാത്തൂർ, ചെന്നീർക്കര, (10.76 ആർ )
( 21 ) എം.ഐ.ഫിലിപ്പ്, മുത്തങ്ങാ പറമ്പിൽ, പത്തനംതിട്ട (9.63 ആർ)
(22) ഡോ: അനിൽ .കെ.രാജൻ, പട്ടശ്ശേരിൽ, മേലേ വെട്ടിപ്പുറം, പത്തനംതിട്ട ( 04.05 ആർ )
( 23) മോഹനൻ നായർ, കിഴക്കേടത്ത് വീട്, പത്തനംതിട്ട ( 03.64 )
(24) ശ്യാമളകുമാരി, എരുത്തിപ്പാട്ട് പുത്തൻവീട്, കുമ്പഴ (04. 05 ആർ )
(25) സി.ജി, ബാബു, കൊച്ചുമുറിയിൽ, പ്രക്കാനം (6.88 ആർ)
( 26) കെ.പി.രാധ, എരുത്തിപ്പാട്ട് പുത്തൻവീട്, കുമ്പഴ (7.69 ആർ)
( 27) റ്റി.ജി.വർഗ്ഗീസ്, താഴെതെക്കേതിൽ, ചിറ്റൂർ (07.39 ആർ)
( 28) പി.കെ.സദാനന്ദൻ, ആനന്ദ ഭവനം, വെട്ടിപ്രം (04.05 ആർ )
( 29 ) വത്സലാ കൃഷ്ണൻ നായർ, അർച്ചനാ നിവാസ്, പത്തനംതിട്ട, ( 03.12 ആർ)
(30) ഗോപി മോഹൻ എം.കെ, എരുത്തിപ്പാട്ട് പുത്തൻവീട്, കുമ്പഴ (42.62 ആർ)
( 31) തോമസ് മത്തായി, കൊല്ലേത്ത് വീട്, പ്രക്കാനം ( 6.87 ആർ)
(32) റംലാ സുലൈമാൻ, റിയാസ് മൻസീൽ, മങ്ങാരം, പന്തളം(O2.02 ആർ)
(33) ആർ .ഗിരിജാകുമാരി, തേജസ്, ഗോൾഫ് ലിങ്ക് റോഡ്, കവടിയാർ, തിരുവനന്തപുരം (14.16 ആർ )
(34) അർച്ചന ദിലീപ്, ലീലാലയം,പറക്കോട്. (05.67 ആർ)
(35) ഭഗവതിയമ്മ, കുമാരേശ്വരവിലാസം, പാറശ്ശാല (3.70 ആർ)
( 36 ) ജോസഫ് വർഗ്ഗീസ്സ്, ഇരട്ട പുളയ്‌ക്കൽ, റെജി വിലാസം, അഴൂർ ,പത്തനംതിട്ട ( 17 .54 ആർ)
(37) റെജി മാത്യു, മണിയാറ്റ് വീട്, പെരുനാട് (11.63 ആർ)
( 38) പത്മാവതിയമ്മ, ശ്രീഭവനം, വെട്ടിപ്പുറം, പത്തനംതിട്ട (6.89 ആർ)
( 39) സാം .റ്റി.ജോർജ്, തോപ്പിൽ, ചുരുളിക്കോട് (07.68 ആർ)
( 40) ജിജി .റ്റി.ജോർജ്, തോപ്പിൽ, ചുരുളിക്കോട് ( 16.18 ആർ )
(41) റ്റി.എസ്.ജോർജ്, തോപ്പിൽ വീട്, ചുരുളിക്കോട് (08.70 ആർ)
(42) ആഷ്ളി തോമസ് ജേക്കബ്, മുളമൂട്ടിൽ, കോഴഞ്ചേരി (10.53 ആർ)
(43) ജോർജ്ജ് സി മാത്യു, W/0 ലൂസ് മാത്യു, ചരിവുപറമ്പിൽ കക്കുന്നത്ത്, കാരംവേലി ( 04.75 ആർ )
(44) രാജു.കെ.തോമസ്, കല്ലേത്ത് റിവർവ്യൂ, കുമരം പേരൂർ, വടശ്ശേരിക്കര (20.10 ആർ)
(45) കെ.വി.അനിമോൻ, കുന്നിതോട്ടത്തിൽ, പത്തനംതിട്ട ( 07.95 ആർ)
(46) ഡി.രാജേന്ദ്രൻ, അഖിൽ രാജ്, രാജ് നിവാസ്, വെട്ടിപ്രം,( 13.05 ആർ )
(47) മോഹനൻ നായർ, കിഴക്കേടത്ത് വീട്, വെട്ടിപ്രം (18.23 ആർ)
(48) മോഹനൻ നായർ, കിഴക്കേടത്ത് വീട്, വെട്ടിപ്രം (34. 19 ആർ)
ഒരാൾ തന്നെ രണ്ടും മൂന്നും വയലുകൾ നികത്താൻ അനുമതി വാങ്ങിയിട്ടുണ്ട്. ഒരു വ്യക്തിയ്ക്ക് ഒരു ഏക്കറിലധികം വയലുകൾ നികത്താനും അനുമതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസിൽ 64 പേർക്കാണ് അനുമതി നൽകിയിരിക്കുന്നതെന്നു പറയുമ്പോഴും ആ വയൽ ഉടമകളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ബാക്കി 25 വയൽ ഉടമകളുടെ വിവരം പൂഴ്ത്തിവെച്ചതായും ഇതിനെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.
തോടുകൾ , നീരൊരുക്കു തോടുകൾ , വരമ്പുകൾ എന്നിവ പൂർണ്ണമായിട്ടാണ് അനുമതി നൽകിയിരിക്കുന്നതെന്നും ഈ വയലുകൾ നികന്നു കഴിയുമ്പോൾ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്നും റഷീദ് പറയുന്നു. പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തുള്ളതും ഇപ്പോൾ നിലമായി തന്നെ തുടരുന്നതും 2018 ലെ ഈ നിയമത്തിന്റെ പരിധിയിൽ പെടാത്തതുമായ നിലങ്ങൾക്കാണ് അനുമതി നൽകിരിക്കുന്നതെന്നും അപേക്ഷകരുടെ മുൻഗണനാക്രമം ഒന്നും നോക്കാതെ തനിക്കു താല്പര്യം ഉള്ള ഫയൽ എടുത്ത് അനുമതി നൽകിയിരിക്കുകയാണെന്നും വിവരാവകാശ രേഖയെ ഉദ്ദരിച്ച് റഷീദ് പറയുന്നു.
ഈ അഴിമതിയെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റവന്യൂ മന്ത്രി, വീണാ ജോർജ്ജ് എം.എൽ .എ, റവന്യൂ വകുപ്പ് സെക്രട്ടറി , ലാൻ്റ് റവന്യു കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർക്കു പരാതി അയച്ചതായും റഷീദ് ആനപ്പാറ അറിയിച്ചു.