മലയാളത്തില്‍ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആര്‍ഡിഎക്സ്. താരതമ്യേന ചെറു ബജറ്റില്‍ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സ് വേള്‍ഡ്‍വൈഡ് ബിസിനിസില്‍ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകള്‍ പ്രകാരം ആര്‍ഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേള്‍ഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്.
ഇത്രയും ആര്‍ഡിഎക്സ് നേടിയത് 28 ദിവസങ്ങളില്‍ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആര്‍ഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതല്‍ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ കളക്ഷനില്‍ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകള്‍ കുറയ്‍ക്കാതെയുള്ളത്) എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നെറ്റ്ഫ്ലിക്സിലാണ് ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വമ്പൻ തുകയ്‍ക്കാണ് നെറ്റ്ഫ്ലിക്സ് ആര്‍ഡിഎക്സിന്റെ ഒടിടി റൈറ്റ്സ് നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ഡിഎക്സിന്റെ തമിഴ് റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാനായി കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളിലെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ആര്‍ഡിഎക്സ് ആകര്‍ഷകമാക്കിയത് സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ്. അൻപറിവിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ഓരോ താരത്തിനും അനുയോജ്യമായ തരത്തിലായിരുന്നു എന്നതാണ് പ്രത്യേകത. സംവിധായകൻ നഹാസ് ഹിദായത്തിന് ആദ്യ ചിത്രം വിജയത്തിലെത്തിക്കാനായി. മഹിമ നമ്പ്യാരായിരുന്നു ആര്‍ഡിഎക്സിലെ നായിക. ബാബു ആന്റണി, ലാൽ എന്നിവര്‍ക്കൊപ്പം മാലാ പാര്‍വതിയും ഒരു നിര്‍ണായക വേഷത്തിലുണ്ടായിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033