പത്തനംതിട്ട : 2023-24 കാലയളവിലെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള 04 വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടോർ വാഹന ഉടമകളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വാഹനം 7 സീറ്റ് അല്ലെങ്കിൽ ഉള്ളതും എ.സി പ്രവർത്തിക്കുന്നതും ഫുൾ കണ്ടിഷൻ ആയതും 2015 മുതലുള്ള മോഡലും ആയിരിക്കണം. വാഹനങ്ങൾക്ക് പ്രതിമാസം 2000 കിലോമീറ്റർ എന്ന നിരക്കിൽ ഓടുന്നതിനുള്ള ചുരുങ്ങിയ നിരക്ക് ക്വട്ടേഷനിൽ കാണിച്ചിരിക്കണം. കൂടാതെ പ്രതിമാസ വാടക 80,000/- രൂപയിൽ അധികരിക്കാതെയുള്ള ചുരുങ്ങിയ നിരക്കും ക്വട്ടേഷൻ കാണിച്ചിരിക്കണം. ക്വാട്ട് ചെയ്യുന്ന തുക, ഇന്ധനം, ഡ്രൈവറുടെ വേതനം, ബാറ്റ, സർവ്വീസ് ചാർജ്ജ്, റിപ്പയർ എന്നിവ ഉൾപ്പെട്ടതായിരിക്കേണ്ടതാണ്. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ്, മറ്റു അനുബന്ധ രേഖകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ ക്വട്ടേഷനോടൊപ്പം ഹാജരാക്കിയിരിക്കണം. ക്വട്ടേഷൻ നൽകുന്ന സ്ഥാപനത്തിന്റെയോ/വ്യക്തിയുടെയോ പേരിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കേണ്ടതുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനം/വ്യക്തിയുടെ ക്വട്ടേഷൻ അംഗീകരിക്കുന്നതും അംഗീകരിക്കുന്ന സ്ഥാപനം/വ്യക്തി എഗ്രിമെൻ്റ് തീയതി മുതൽ 2024 ജനുവരി 21 വരെ അംഗീകരിച്ച നിരക്കിൽ വാഹനങ്ങൾ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും എത്തിച്ചു നൽകാമെന്ന് 200/- രൂപയുടെ മുദ്രപത്രത്തിൽ കരാർ നൽകേണ്ടതുമാണ്. മുദ്രവച്ച ക്വട്ടേഷൻ ഡെപ്യൂട്ടി കളക്ടർ (ഡി.എം), ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645എന്ന വിലാസത്തിൽ 04/12/2023 നകം ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 04/12/2023 വൈകിട്ട് 03.00 മണി. അന്നേ ദിവസം വൈകിട്ട് 03.30 മണിയ്ക്ക് ക്വട്ടേഷൻ തുറക്കുന്നതാണ്. തത്സമയം അപേക്ഷകൻ ഹാജരാകേണ്ടതാണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത് ‘ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുള്ള ക്വട്ടേഷൻ’ എന്ന രേഖപ്പെടുത്തേണ്ടതാണ്. ഏതൊരു ക്വട്ടേഷനും കാരണം കൂടാതെ തന്നെ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പ് രേഖപ്പെടുത്തുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ താഴെ ഒപ്പ് രേഖപ്പെടുന്ന അധികാരിയ്ക്ക് ഈ ക്വട്ടേഷൻ കാരണം കൂടാതെ പിൻവലിക്കുന്നതിനും അധികാരം ഉണ്ടായിരിക്കുന്നതാണ്.
(1) ആവശ്യമുള്ള വാഹനങ്ങളുടെ എണ്ണം
(2) വാഹനത്തിന്റെ മോഡലുകൾ
(എ) ഇന്നോവ
(ബി) ഷവർലെ ടവേര
(സി) മാരുതി എർട്ടിഗ
(ഡി) മഹിന്ദ്ര ബൊലറോ
(ഇ) മഹീന്ദ്ര സൈലോ
പകർപ്പ് :
(1) ജില്ലാ ഇൻഫർമേഷൻ ഓഫീസർ, പത്തനംതിട്ട (പത്ര-ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(2) ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, പത്തനംതിട്ട (പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(3) സബ് കളക്ടർ, തിരുവല്ല (നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(4) റവന്യൂ ഡിവിഷണൽ ഓഫീസർ, അടൂർ (നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(5) ഹുസൂർ ശിരസ്തദാർ, കളക്ടറേറ്റ്, പത്തനംതിട്ട ( നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(6) തഹസിൽദാർ, അടൂർ/കോഴഞ്ചേരി/കോന്നി/റാന്നി/മല്ലപ്പള്ളി/തിരുവല്ല (നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(7) ജില്ലാ ജോയിൻ്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി, പത്തനംതിട്ട (എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(8) അസിസ്റ്റന്റ് ഡവലപ്‌മെൻ്റ് കമ്മീഷണർ (ജനറൽ), പത്തനംതിട്ട (എല്ലാ ബ്ലോക്ക്
പഞ്ചായത്തുകളിലെയും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(9) സെക്രട്ടറി, മുനിസിപ്പാലിറ്റി, പത്തനംതിട്ട/തിരുവല്ല/അടൂർ/പന്തളം (നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതിനായി)
(10) കരുതൽ ഫയൽ/അധിക പകർപ്പ്/ഓഫീസ് പകർപ്പ് (DM2).