പത്തനംതിട്ട : ഡിജിറ്റൽ യുഗത്തിലും വായന പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു. നഗരസഭാ ലൈബ്രറിയിലെ വായന പക്ഷാചരണവും വനിതാവേദി ബാലവേദി എന്നിവയുടെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ശോഭ കെ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട വലസൈ പറവകൾ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനും സാഹിത്യകാരനുമായ സുനിൽ മാലൂർ മുഖ്യാതിഥിയായി.
നഗരസഭാ പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, ചലച്ചിത്ര പിന്നണിഗായകൻ ഉന്മേഷ് പൂങ്കാവ്, എഴുത്തുകാരി ആതിര ചന്ദ്രൻ, കവി സുരേഷ് ഗംഗാധരൻ, ലൈബ്രറി പ്രതിനിധി കാശിനാഥൻ, ലൈബ്രേറിയൻ ലേഖ സി എന്നിവർ പങ്കെടുത്തു. സംവിധായകൻ സുനിൽ മാലൂരിനെയും ഗിരീഷ് കർണാട് അവാർഡ് ജേതാവ് പ്രൊഫ. ടി കെ ജി നായരെയും ചടങ്ങിൽ ആദരിച്ചു. വനിതാ എഴുത്തുകാരുടെ പുസ്തകങ്ങളായ ഇല്ലത്തെ പ്രണയിനികൾ, പെണ്ണില്ലം എന്നീ കവിതാ സമാഹാരങ്ങൾ നഗരസഭ ചെയർമാന് കൈമാറി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.