ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ സി സീരീസിൽ പുതിയ ഫോൺ അവതരിപ്പിച്ചു. റിയൽമി സി51 (Realme C51) എന്ന ഡിവൈസാണ് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മറ്റ് സി സീരീസ് ഫോണുകളെ പോലെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പുതിയ സ്മാർട്ട്ഫോണും വരുന്നത്. ഈ ഡിവൈസ് ജൂലൈ മാസത്തിൽ തന്നെ തായ്‌വാനിൽ ലോഞ്ച് ചെയ്തിരുന്നു. 10,000 രൂപയിൽ താഴെ വിലയിൽ ആകർഷകമായ സവിശേഷതകളുമായിട്ടാണ് റിയൽമി സി51 വരുന്നത്. റിയൽമി സി51 സ്മാർട്ട്ഫോൺ ഒരു സ്റ്റോറേജ് വേരിയന്റിൽ ലഭ്യമാകും. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വരുന്നത്. 90Hz ഡിസ്‌പ്ലേ, യൂണിസോക് ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 5,000 mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ റിയൽമി സി51 സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ ടി എഡിഷനും ഈ ഫോണിലുണ്ട്. റിയൽമി സി51 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
റിയൽമി സി51 സ്മാർട്ട്ഫോൺ ഒരു സ്റ്റോറേജ് വേരിയന്റിലാണ് വരുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വിൽപ്പനക്കെത്തുന്നത്. റിയൽമി സി51 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ആകർഷകമായ ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സസ് ബാങ്ക്, കൊട്ടക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ കിഴിവ് ലഭിക്കും. ഈ കിഴിവിലൂടെ റിയൽമി സി51 സ്മാർട്ട്ഫോൺ നിങ്ങൾക്ക് 8,499 രൂപയ്ക്ക് സ്വന്തമാക്കാം.
രണ്ട് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സലാണ് ഈ ഫോണിലെ പ്രൈമറി ക്യാമറ. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി ക്യാമറയും റിയൽമി സി51 ഫോണിലുണ്ട്. ഈ ഡിവൈസിലുള്ള സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം റിയൽമി സി51 ഫോണിലുണ്ട്. ഉപയോഗിക്കാത്ത സ്റ്റോറേജ് റാമാക്കി മാറ്റാൻ സാധിക്കുന്ന വെർച്വൽ റാം ഫീച്ചറും ഫോണിലുണ്ട്. 4 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുള്ള ഫീച്ചറാണ് ഫോണിലുള്ളത്. 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയുമായിട്ടാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വരുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ ടി എഡിഷനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും ഹെഡ്‌ഫോൺ ജാക്കുമായിട്ടാണ് ഡിവൈസ് വരുന്നത്. വിലയും സവിശേഷതകളും നോക്കിയാൽ സെഗ്മെന്റിലെ മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് റിയൽമി സി51.