റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യയിൽ. സീരീസിൽ റിയൽമി 13, കൂടുതൽ ഫീച്ചറുകളുള്ള റിയൽമി 13 പ്ലസ് എന്നിവ ഉൾപ്പെടുന്നു. 50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. റിയൽമി 13 സീരീസ് ഫൈവ് ജി ഫോണിന് 120hz ഉള്ള OLED ഡിസ്‌പ്ലേയാണ് ഉള്ളത്. മീഡിയാടെക് ഡൈമെൻസിറ്റി 7300 എനർജി 5ജി ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുക. 80W ചാർജറുമായി ജോടിയാക്കിയ 5,000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്കിലുള്ളത്. 12 ജിബി വരെ റാമുള്ള ഫോൺ 256GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി പ്രത്യേക ജിടി മോഡും ഉണ്ടായിരിക്കുമെന്ന് റിയൽമി പറഞ്ഞു. ചിത്രങ്ങൾക്കായി 50MP Sony LYT-600 ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ കാമറയും AI ഇമേജ് പ്രോസസ്സിങ് സാങ്കേതികവിദ്യയും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP65 റേറ്റിങ്ങും സ്മാർട്ട്‌ഫോണിന് ഉണ്ട്. റിയൽമി 13 പ്ലസിന് 22,999 രൂപ മുതൽ 26,999 രൂപ വരെയാണ് വില. 1500 രൂപയുടെ കാഷ് ബാക്ക് ഓഫർ ഉണ്ട്. ബേസ് മോഡലായ റിയൽമി 13യ്ക്ക് 17,999 രൂപ മുതൽ 19,999 രൂപ വരെ നൽകണം. ആയിരം രൂപയുടെ കാഷ് ബാക്ക് ഓഫർ ആണ് മറ്റൊരു പ്രത്യേകത. സെപ്റ്റംബർ ആറിന് വിൽപ്പന ആരംഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1