ഭക്ഷണം എളുപ്പത്തില്‍ പൊതിയുവാന്‍ ഒരു ന്യൂസ് പേപ്പര്‍ ഉപയോഗിക്കുന്നത് എന്ത് എളുപ്പമാണ്. മത്രമല്ല വീട്ടില്‍ നിന്ന് പോലും വറുത്തതോ എണ്ണ അധികമായതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും എണ്ണ നീക്കം ചെയ്യുവാന്‍ പത്ര കടലാസില്‍ ഒന്ന് പൊതിഞ്ഞെടുക്കുന്നത് നമ്മുടെ ശീലമാണ്. നിങ്ങളുടെ ഈ പ്രവൃത്തക്ക് വലിയ വില നല്‍കേണ്ടി വരും. പത്രങ്ങൾ ഉപയോഗിക്കുന്നത് ദഹന സംബന്ധമായ തകരാറുകൾ, വിഷാംശം, കാൻസർ, രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾകാരണമാകും. പത്രങ്ങളിൽ ഉപയോഗിക്കുന്ന മഷി, പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്നു തോന്നുമെങ്കിലും ഭക്ഷണത്തെ മലിനമാക്കാൻ കഴിയുന്ന ബയോ ആക്റ്റീവ് വസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ബയോ ആക്റ്റീവ് വസ്തുക്കൾ ഭക്ഷണത്തിലേക്ക് പടരുന്നു. അത് കഴിക്കുമ്പോൾ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
മഷികളുടെ രാസ ഘടനവലിയ അപകടത്തിലേക്ക് നയിക്കുന്ന ഒന്നാണ്. പല പ്രിന്റിംഗ് മഷികളിലും ലെഡ്, ഹെവി ലോഹങ്ങൾ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. കാലക്രമേണ ഈ വിഷ പദാർത്ഥങ്ങൾ ഭക്ഷണത്തിലേക്ക് പരക്കുകയും ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. ഗുരുതരമായ ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാവുകയും ചെയ്യുന്നു. ലെഡ്, പ്രത്യേകിച്ച് ന്യൂറോടോക്സിക് ഇഫക്റ്റുകൾക്ക്കാരണമായേക്കാം. ഇത് കുട്ടികളിൽ വളര്‍ച്ചയിലെ പ്രശ്നങ്ങൾക്കും മുതിർന്നവരിൽ ബുദ്ധിപരമായ വൈകല്യങ്ങൾക്കും കാരണമാകും. പത്രങ്ങളിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത് മൂലം വിവിധ രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
ഈ ശീലം മൂലം ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഇതാ
ദഹനസംബന്ധമായ പ്രശ്നങ്ങൾ : മഷി ദഹനനാളത്തെ ബാധിച്ചേക്കാം. ഇത് വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു.
ചർമ്മ വൈകല്യങ്ങൾ : മഷി പുരണ്ട ഭക്ഷണം കൈകാര്യം ചെയ്യുന്നത് ചർമ്മത്തിലെ ചുണങ്ങുകൾക്കും ചൊറിച്ചിലും കാരണമാകും.
ഹെവി മെറ്റൽ വിഷബാധ : മഷിയിൽ പലപ്പോഴും ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് വയറുവേദന, ബലഹീനത തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ഒരുപക്ഷെ വിഷബാധയ്ക്ക് പോലും കാരണമാകും.