പത്തനംതിട്ട : വന്യമൃഗശല്യം ഒഴിവാക്കാൻ വനാതിർത്തികളിലെ ഫലവർഗ കൃഷി ഉപേക്ഷിച്ച് പകരം വന്യമൃഗങ്ങൾ ഭക്ഷിക്കാത്തതും വിപണന സാധ്യതയുള്ളതുമായ വിളകൾ കൃഷി ചെയ്യണമെന്ന് നിർദ്ദേശം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വനം, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തു. വാഴ, കപ്പ, ചേമ്പ്, ചേന, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് കാട്ടാനകൾ, പന്നികൾ, കുരങ്ങൻമാർ, മലയണ്ണാൻ തുടങ്ങിയവ നശിപ്പിക്കുന്നത്. ഇവ ഒഴിവാക്കി പകരം എണ്ണപ്പന, പതിമുഖം (മുള്ളുള്ളത്), ഇഞ്ചി, മഞ്ഞൾ, കുരുമുളക്, കാപ്പി എന്നിവ കൃഷി ചെയ്യണമെന്നാണ് നിർദേശം. വിളകൾക്കിടയിൽ നിരയായി പെട്ടികൾ സ്ഥാപിച്ച് തേനീച്ച വളർത്തുന്നതും നല്ലതാണ്. തേനീച്ചകളുടെ മൂളൽ ശബ്ദംകേട്ട് കാട്ടാനകൾ ഭയന്നുമാറും. ഇവയിലൂടെ കർഷകർക്ക് വരുമാനവും ലഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനത്തെ വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് പദ്ധതി തുടങ്ങാനാണ് ആലോചന. ഇതിനായി കർഷകരെ ബോധവത്കരിക്കും. ഫലവർഗങ്ങളല്ലാത്ത വിളകളുടെ വിത്തുകൾ കൃഷിവകുപ്പ് ലഭ്യമാക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033