തിരുവനന്തപുരം: പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കാൻ ശുപാര്‍ശ. ക്രമസമാധാന വിഭാഗം എഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും അയച്ചു. വിശദമായ റിപ്പോര്‍ട്ടാണ് എഡിജിപിക്ക് സമര്‍പ്പിച്ചത്. പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി.
പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇവയാണ്:
* വിചാരണ വേളയില്‍ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു.
* അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയില്‍ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീര്‍പ്പാക്കുന്നു.
* കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാൻ കാല താമസമുണ്ടാകുന്നു
* പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നു.
* മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേല്‍നോട്ടത്തില്‍ വീഴ്ച സംഭവിക്കുന്നു.
ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കാൻ എഡി ജിപി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
*പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സി ആര്‍ പി സി മൊഴി രേഖപ്പെടുത്തണം.
*കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളെക്കാള്‍ സാഹചര്യ / ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം.
*കെമിക്കല്‍ എക്സാമിനേഷൻ റിസള്‍ട്ട്, സീൻപ്ലാൻ, ജനന സര്‍ട്ടിഫിക്കറ്റ്, *വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം.
*കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമായി തെളിവുകളെക്കുറിച്ച് ചര്‍ച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച് നിയമോപദേശം വാങ്ങുന്നു.
*പ്രതിമാസ ക്രൈം കോണ്‍ഫറൻസില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം.
*അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ പോക്സോ കേസുകളുടെ ജില്ലാ നോഡല്‍ ഓഫീസര്‍ സൂക്ഷ്മ പരിശോധന നടത്തണം.
*പോക്സോ കോടതിയില്‍ വിചാരണ നടപടികളില്‍ സഹായിക്കാൻ കാര്യക്ഷമതയും പോക്സോ നിയമത്തില്‍ അറിവുമുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം.
*അതിജീവിത കേസില്‍ ഹോസ്റ്റയില്‍ ആയാല്‍ നേരത്തേ നല്‍കിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കള്‍ പ്രതിയാകുന്ന *കേസില്‍ ഇരയെ സുരക്ഷിതമായി പാര്‍പ്പിക്കണം. അതിജീവിതയെ വിക്ടിം ലയ്സൻ ഓഫീസര്‍ സ്ഥിരമായി സന്ദര്‍ശിക്കണം.
*അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.