ഡല്‍ഹി: പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. പഞ്ചസാര വിപണന വര്‍ഷം ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കയറ്റുമതി വര്‍ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായി. ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വാസ്തവത്തില്‍, 2021-22 വിപണന വര്‍ഷാവസാനം (ഒക്ടോബര്‍-സെപ്റ്റംബര്‍) കര്‍ഷകരുടെകുടിശ്ശിക 6,000 കോടി രൂപ മാത്രമായിരുന്നു. മൊത്തം കുടിശ്ശികയായ 1.18 ലക്ഷം കോടി രൂപയില്‍ 1.12 ലക്ഷം കോടി രൂപ പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
പഞ്ചസാര കയറ്റുമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ
RECENT NEWS
Advertisment