തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2023ന്റെ ആദ്യപകുതിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത് 1.6 കോടി സഞ്ചാരികളെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.
കഴിഞ്ഞവര്‍ഷത്തിനെക്കാള്‍ 20.1% വര്‍ധനവാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത്. കൊവിഡിന് മുമ്പ് 2019 ന്റെ ആദ്യപകുതിയില്‍ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായത്. 2022 ലെ ആദ്യ പകുതിയില്‍ വിനോദസഞ്ചാരികളുടെ എണ്ണം 1,05,960 ആയിരുന്നത്. 2023 ല്‍ 2,87,730 ആയി ഉയര്‍ന്നു. ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. ഇടുക്കിയാണ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച രണ്ടാമത്തെ ജില്ല. തിരുവനന്തപുരം തൃശൂര്‍ വയനാട് ജില്ലകളിലും സഞ്ചാരികള്‍ കൂടുതലായി എത്തി.