Friday, July 4, 2025 9:48 am

മുട്ടില്‍ മരംമുറി കേസ് ; പ്രതികളും സാജനും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ഏറ്റവും നിർണായകമായ തെളിവുകൾ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കൺസർവേറ്റർ എൻ.ടി സാജനും മാധ്യമപ്രവർത്തകൻ ദീപക് ധർമടവും സംസാരിച്ചതിന്റെ ഫോൺവിളി രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ചുളള അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോൺവിളി രേഖകൾ.

സാജനും പ്രതികളും തമ്മിൽ 86 തവണ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ ദീപക് ധർമടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ആസൂത്രിതമായി കൺസർവേറ്റർ എൻ.ടി സാജനും ദീപക് ധർമടവും ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തുടർന്ന് എൻ.ടി സാജനെതിരേ റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണവും ഉയർന്നു.

മുട്ടിൽ മരംമുറി കേസ് മറയ്ക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചുളള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുമായി ഇവർ ദീർഘനേരം നടചത്തിയ ഫോൺ സംഭാഷണത്തിന്റെ രേകഖൾ പുറത്തുവന്നിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രം : മന്ത്രി വി...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു...

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...