ഉപയോക്താക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഫോണാണ് റെഡ്മിയുടെ നോട്ട് 13 5ജി. മിഡ് ബഡ്ജറ്റ് സെഗ്മെൻ്റിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ എത്തുന്നത്. ജനുവരി 4ന് ഫോൺ ഇന്ത്യയിൽ എത്തും. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുക. ഈ ഫോണുകൾ നേരത്തെ തന്നെ കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോണുകൾ തന്നെ ആയിരിക്കും കമ്പനി ഇന്ത്യയിലും എത്തിക്കുക. പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായ ട്വീറ്റും റെഡ്മി പുറത്ത് വട്ടിരുന്നു. ഫോണിന്റെ സവിശേഷതകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. Snapdragon 7s Gen2 ആയിരിക്കും ഈ ഫോണുകളുടെ പ്രൊസസർ. മാത്രമല്ല രണ്ട് വശത്തായും ഗ്ലാസ് ബോഡി ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത് എന്നും സൂചനയുണ്ട്.
2400 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും റെഡ്മി നോട്ട് 13ന് കമ്പനി നൽകാൻ സാധ്യത. സ്ക്രീനിന് 120Hz പുതുക്കൽ നിരക്കും 240Hz ടച്ച് സാമ്പിൾ നിരക്കും ഉണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. ഫോണിന്റെ പ്രധാന ക്യാമറ 108 എംപി ആയിരിക്കും. മാത്രമല്ല 8 എംപിയുടെ അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ സെൻസറും ഫോണിന്റെ പിൻവശത്ത് ഇടം പിടിയ്ക്കാൻ സാധ്യതയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയും ഷവോമി പുതിയ ഫോണിനായി നൽകിയേക്കാം. റെഡ്മി നോട്ട് 13 പ്രോയുടെ അധികം വിശേഷങ്ങൾ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
എന്നിരുന്നാലും 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിൽ ഈ ഫോൺ പുറത്തിറങ്ങും. റെഡ്മി നോട്ട് 13 പ്രോ പ്ലസിന് ആകട്ടെ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഉണ്ടായരിക്കും. അൽപം കൂടി കാത്തിരുന്നാൽ ഫോണുകളുടെ കൂടുതൽ സവിശേഷതൾ അറിയാൻ സാധിക്കുന്നതാണ്. അതേ സമയം സാംസങ്ങിന്റെ ഗാലക്സി 23 സീരീസ് ഫോണുകൾ, വിവോ എക്സ് 100 സീരീസ് ഫോണുകൾ, വൺപ്ലസിന്റെ 12 തുടങ്ങിയ ഫോണുകളും ജനുവരി മാസം പുറത്തിറങ്ങുന്നതായിരിക്കും. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും എസ് 24 സീരീസിൽ ഉണ്ടായിരിക്കുക. വിവോ എക്സ് 100, എക്സ് 100 പ്ലോ എന്നീ ഫോണുകൾ ആയിരിക്കും വിവോ പുറത്തിറക്കുക.