Thursday, July 3, 2025 12:07 pm

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള, പുത്തൻ ആശയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്കായി കേരള സർക്കാർ സംഘടിപ്പിക്കുന്ന ‘ യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ‘ ഇൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ കുട്ടികൾക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാനാവുക. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏത് മേഖലയിലുമുള്ള പുത്തൻ, വ്യത്യസ്ത ആശയങ്ങൾ വിദ്യാർത്ഥികൾക്ക് സമർപ്പിക്കാവുന്നതാണ്. ജില്ലാ, സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കുന്ന എല്ലാ ആശയങ്ങൾക്കും യഥാക്രമം 25000, 50000 തുകകൾ സമ്മാനമായി ലഭിക്കും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗീകാരങ്ങൾ നൽകുന്നു. കൂടാതെ ഈ ആശയം യാഥാർഥ്യമാക്കി ആശയത്തിന്റെ ഉടമക്ക് പേറ്റന്റ് ലഭിക്കുന്നത് വരെ തുടർച്ചയായ മെന്ററിംഗും മറ്റ് സഹായങ്ങളും കെ-ഡിസ്ക് ലഭ്യമാക്കും.

ഒപ്പം ചലഞ്ചിന്റെ തുടക്കം മുതൽ മത്സരാർത്ഥികൾക്ക് മികച്ച രീതിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുവാൻ വിവിധ തലത്തിലുള്ള പരിശീലനങ്ങളും ഒരുക്കുന്നു. ഹൈസ്കൂൾ മുതൽ മുകളിലേക്കുള്ള എല്ലാ തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും https://yip.kerala.gov.in/yipapp/index.php/Instreg_public_new/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തവർ പുതിയ വിവരങ്ങൾ കൂടി സമർപ്പിച്ച് നിർബന്ധമായും രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9847895211, 9526980797

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്

0
ലക്ക്നൗ : ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...