തിരുവനന്തപുരം : അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതിയിൽ മാറ്റം. ഓഗസ്റ്റ് 5 മുതലാകും ഓൺലൈൻ രജിസ്ട്രേഷൻ. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 3 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാനാകും.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസ് പാസായിരിക്കണം, അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.