തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്മണക്കെതിരെ സർക്കാർ നടപടിയുണ്ടാകുമെന്ന് സൂചന. ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും നടപടി. ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ട്.
ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മോൻസണുമായി സംസാരിച്ചതിന്റെ രേഖകളടക്കം പരിശോധിച്ചാണ് നടപടിയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്. മോൻസണുമായി ഐജി ലക്ഷ്മണക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.