Saturday, May 10, 2025 1:09 pm

കുവൈത്തിൽ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ മാ​റ്റ​ത്തി​ൽ ഇ​ള​വ്

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി : വി​ദേ​ശി​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ മാ​റ്റ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളെ സ്വ​കാ​ര്യ​ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​സ​മാ​റ്റ നി​രോ​ധ​ന​ത്തി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പു​റ​പ്പെ​ടു​വി​ച്ച​താ​​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. സ്വ​ദേ​ശി​ക​ളെ വി​വാ​ഹം ക​ഴി​ച്ച വി​ദേ​ശി​ക​ളും അ​വ​രു​ടെ കു​ട്ടി​ക​ളും സാ​ധു​വാ​യ രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ള്ള ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്കും അ​റു​പ​ത് വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ​ധാ​രി​ക​ളാ​യ വി​ദേ​ശി​ക​ള്‍ക്കു​മാ​ണ് ഇ​ള​വ് ന​ല്‍കു​ക. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ളി​ൽ വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​ധേ​യ​മാ​യി​രി​ക്കും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ര്‍ത്ത​ലാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. സ​ര്‍ക്കാ​ര്‍ ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​ര്‍ക്കും രാ​ജി വെ​ച്ച​വ​ര്‍ക്കും പി​രി​ച്ചു​ വി​ട്ട​വ​ര്‍ക്കു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ തീ​രു​മാ​നം ബാ​ധ​ക​മാ​വു​ക. രാ​ജ്യ​ത്തെ സ​ര്‍ക്കാ​ര്‍ -​ സ്വ​കാ​ര്യ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം. നേ​ര​ത്തെ​യു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം കു​വൈ​ത്തി​ലെ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന 23 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ്ര​വാ​സി​ക​ളാ​ണ്. ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​ണി​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​വൈ​ത്തി​ക​ളും ഒ​രു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളു​മാ​ണ് പൊ​തു മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും ഉയർന്നു

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 240 രൂ​പ​യും...

മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രതിനിധി സമ്മേളനവും മാറ്റിവെച്ചു

0
ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത്...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ വലുത് ; ഡോ. എൻ ജയരാജ്

0
പത്തനംതിട്ട : മലയാള നാടിന് മഹാകവി വെണ്ണിക്കുളം നൽകിയ സംഭാവനകൾ...

നാടുകടത്തിയ കുവൈത്തി പൗരനെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു

0
കുവൈത്ത് സിറ്റി : മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് തായ്‌ലൻഡിൽ...