തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ തട്ടിപ്പ് നടത്തിയയാള്‍ പരസ്യമായി മാപ്പ് പറഞ്ഞു. ആലപ്പുഴ നിലംപേരൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗമാണ് പരസ്യമായി മാപ്പ് പറഞ്ഞത്.
കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് തട്ടിപ്പ് പിടികൂടിയതിനെ തുടര്‍ന്ന് പരസ്യമായി മാപ്പ് പറഞ്ഞത്. തട്ടിപ്പിന് കൂട്ടുനിന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സുകുമാരനെ പാര്‍ട്ടി സസ്പെന്റ് ചെയ്തിരുന്നു.
വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്ന് തെറ്റ് ഉണ്ടായിട്ടുണ്ട്. അത് കണ്‍ീവനര്‍ എന്ന നിലയില്‍ കണ്‍വീനറുടെ കൈയില്‍ ആ പൈസ കൊടുക്കുകയാണ്. ഈയൊരു തെറ്റുമായി ബന്ധപ്പെട്ട് എല്ലാവരുടയും മുമ്പില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും അംഗം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിനായി വില്ലേജ് ഓഫീസര്‍ അനുവദിച്ച 20,000 രൂപയില്‍ 3609 രൂപ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.