Saturday, June 29, 2024 8:41 am

തീരദേശവാസികൾക്ക് ആശ്വാസം ; 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരും. പുതിയ ഇളവുകൾ തീരദേശ വാസികൾക്ക് ആശ്വാസമാകും. ഇളവുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ വിമർശനം. നിയമസഭയിൽ നൽകിയ മറുപടിയിലാണ് സർക്കാർ നിയമത്തിൽ ഇളവ് നലകാനുള്ള നടപടിയെ കുറിച്ച് വ്യക്തമാക്കിയത്. ഇതിനായി കരട് തീരദേശ പരിപാലന പ്ലാൻ തയാറാക്കി. കേന്ദ്ര നിയമത്തിൽ വന്ന ഭേദഗതിയുടെ തുടർച്ചയായാണ് നടപടി. നിർമ്മാണ നിയന്ത്രണം നിലനിൽക്കുന്ന 66 തീരദേശ പഞ്ചായത്തുകൾ സിആർസെഡിൽ മൂന്നിൽ നിന്ന് സിആർസെഡ് രണ്ടിലേക്ക് മാറും. ഇതോടെ നിയന്ത്രണങ്ങൾക്ക് ഇളവ് വരും.

പൊക്കാളി പാടങ്ങളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനും, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 1000 ച. മി. അധികം വിസ്തീർണമുള്ള കണ്ടൽകാടുകളുടെ ബഫർ സോൺ ഒഴിവാക്കാനും കരടിൽ നിർദേശമുണ്ട്. ഉൾനാടൻ ജലാശയങ്ങളുടെ നിർമാണ നിരോധന മേഖല 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറക്കുമെന്നും കരടിൽ പറയുന്നു. പുതിയ ഇളവുകൾ തീരദേശ ആവാസവ്യവസ്ഥയെ തകർക്കുന്നത് വേഗത്തിലാക്കും എന്ന് വിദഗ്ദർ പറയുന്നുണ്ട്. തീരദേശവസികൾക്ക് ആശ്വാസമേകാൻ എന്ന് കാട്ടിയാണ് സർക്കാർ പുതിയ ഇളവുകൾ കൊണ്ട് വരുന്നത്. നാഷണൽ സെൻ്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെൻ്റിന് സമർപ്പിച്ച കരട് പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നതോടെ നിലവിൽ വരും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും റെയ്‌ഡ്‌ ; പിന്നാലെ കണ്ടെത്തിയത് വന്‍ നികുതിവെട്ടിപ്പ്, ഫുഡ് വ്‌ളോഗര്‍മാരുടെ വീഡിയോകളും...

0
തിരുവനന്തപുരം: ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ജി.എസ്.ടി. വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 140...

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇരുപതോളം പേരെ കൂടി പ്രതിചേർക്കാൻ ഇ.ഡി

0
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇരുപതോളം പേരെ കൂടി പ്രതി...

രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവം ; ഒരു യുവതികൂടി പിടിയില്‍

0
കോഴിക്കോട്: രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതികൂടി പിടിയില്‍....

ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണം ; ടെൻഡർ വിളിച്ചു

0
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണം. ക്ലിഫ് ഹൗസിലെ പോലീസ് കണ്ട്രോൾ...