Thursday, July 3, 2025 3:46 am

മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിനാവശ്യം : കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മത-ഭൗതിക ആധുനിക വിദ്യാഭ്യാസം വർത്തമാന കാലഘട്ടത്തിന് ആവശ്യമാണെന്നും ഇസ്ലാമിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ അത് ഏറെ സഹായകരമാവുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം. വർഗീയതക്കും ഭീകരവാദത്തിനും ഇസ്ലാം എതിരാണെന്നും അവ ഉൻമൂലനം ചെയ്യാനാണ് പണ്ഡിതൻമാർ ശ്രമിക്കേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നാസിമുദ്ദീൻ തങ്ങൾ ജോനകപ്പുറം പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹാഫിള് മുഹമ്മദ് ശുഐബ് ഖുർആൻ പാരായണം നിർവ്വഹിച്ചു. അൽ ഇഹ്‌സാൻ ജനറൽ സെക്രട്ടറി ഡോ.അലി അൽ ഫൈസി സ്വാഗതം ആശംസിച്ചു. അൽ ഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ട് ചെയർമാൻ പി.കെ ബാദുഷ സഖാവി ആമുഖ പ്രഭാഷണം നടത്തി.

അൽ ഇഹ്‌സാൻ ഫിനിഷിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബിരുദം നേടിയ വിദ്യാർത്ഥികൾക്കുള്ള ‘ഫാളിൽ ഇഹ്സാനി’ സനദ് ദാനവും സ്വഹീഹുൽ ബുഖാരി ദർസ് ആരംഭവും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നിർവഹിച്ചു. സയ്യിദ് അഹമ്മദ് ജിഫ്രി തൊടുപുഴ, സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ല്യാർ, ത്വാഹാ മുസ്ല്യാർ കായംകുളം, സയ്യിദ് മുർഷിദ് തങ്ങൾ ഹൈദ്രോസി, സെയ്ദലവി ഫൈസി, ടി.എ ത്വാഹാ സഅദി, മുഹമ്മദ് അലി നൂറാനി, ഇമാം ഹാഫിസ് നൗഫൽ ഹുസ്നി , എം.സലിം തിരുവല്ല, സി.എം സുലൈമാൻ ഹാജി, ഹാജി പി.എ ഷാജഹാൻ, ബഷീർ വാളംപറമ്പിൽ, ടി.എം ത്വഹാ കോയ, സാദിഖ് മന്നാനി, സാജു കബീർ, അക്കാഡമിക് ഡയറക്ടർ ഷമ്മാസ് നൂറാനി, അബ്ദുൽ സമദ്, അഷ്‌റഫ് ഹാജി അലങ്കാർ, ഇസ്മായിൽ ഹാജി കോന്നി എന്നിവർ സംസാരിച്ചു. സയ്യിദ് ഇബ്രാഹിം മൻസൂർ അൽ ബുഖാരി തങ്ങൾ താത്തൂർ സമാപന പ്രാർത്ഥന നടത്തി. അൽ ഇഹ്‌സാൻ സെക്രട്ടറി കെ.എ കരീം നന്ദി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....