പലർക്കുമുള്ള പ്രശ്നമാണ് ഇടയ്ക്കിടെ ചെവിയിലുണ്ടാകുന്ന മൂളൽ. ചെവി ഇടയ്ക്കിടെ തുറന്നടയുക, ഇരമ്പൽ കേൾക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഇതിന് ടിനിറ്റസ് എന്നാണ് പൊതുവേ പറയുക. ഈ പ്രശ്നമുണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. ചെവിയിലെ ബാലൻസ് പ്രശ്നം തന്നെയാണ് ഇതിനുള്ള കാരണം. ചെവിയിലെ കോക്ലിയ എന്ന ഭാഗത്തിന്റെ പ്രവർത്തനം കാരണമാണ് ബാലൻസ് ശരിയായി നിലനിൽക്കുന്നത്. കോക്ലിയ പ്രവർത്തനത്തിൽ വരുന്ന പ്രശ്നം തന്നെയാണ് ഇത്തരത്തിൽ ടിനിറ്റസ് വരുന്നതിന് കാരണമാകുന്നത്.
ഇതിന്റെ ഭാഗമായി കുനിഞ്ഞ് നിൽക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും പലർക്കും തലവേദനയുണ്ടാകും. ഇതിന് കാരണമായി പലതുമുണ്ടാകാം. തലച്ചോറിലേക്കു പോകുന്ന നാഡികൾക്കുണ്ടാകുന്ന പ്രശ്നം, ചെവിയിൽ ഏതെങ്കിലും തരത്തിലെ ബ്ലോക്കുണ്ടാകുക, ഇടവിട്ട് ജലദോഷവും മറ്റുമുണ്ടാകുക, ചെവിയിൽ നിന്നും തലച്ചോറിലേക്കു പോകുന്ന നാഡിയ്ക്കുണ്ടാകുന്ന തകരാർ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നത്തിന് കാരണമാകുന്നു. ശരീരത്തിന് ഓട്ടോ ഇമ്യൂൺ രോഗമെങ്കിൽ ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. രക്തസമ്മർദം, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. സന്ധികൾക്കുണ്ടാകുന്ന പ്രശ്നം, കഴുത്തിലെ എല്ലിനുണ്ടാകുന്ന തേയ്മാനം, മദ്യപാന, പുകവലി ശീലങ്ങൾ, സ്ട്രെസ്, ഉത്കണ്ഠ എല്ലാം ടിനിറ്റസ് കാരണമാകാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033