പത്തനംതിട്ട : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആറന്മുള മണ്ഡലത്തില്‍ മത്സരിക്കുവാന്‍ സാധ്യതയേറുന്നു. ഹരിപ്പാട് മണ്ഡലം ഇപ്പോള്‍ അത്ര സുരക്ഷിതമല്ല. ചെന്നിത്തലയെ എങ്ങനെയും തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് പുറത്തുള്ള ചിലര്‍ രഹസ്യനീക്കം നടത്തുന്നതായാണ് വിവരം. അതുകൊണ്ടുതന്നെ ചെന്നിത്തല പത്തനംതിട്ട ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ആറന്മുളയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെട്ടുതുടങ്ങി.
തന്നെയുമല്ല ആറന്മുളയില്‍ മത്സരിക്കുവാന്‍ നിരവധിപേര്‍ രംഗത്തുവന്നുകഴിഞ്ഞു. ഇത് തര്‍ക്കത്തിനും കാലുവാരലിനും ഇടയാക്കുമെന്നും സീറ്റ് നഷ്ടപ്പെടുമെന്നും പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്. ഒന്നിച്ചുനിന്നാല്‍ ഇപ്രാവശ്യം കേരളം ഭരിക്കമെന്നും മറിച്ചാണെങ്കില്‍ ഇനിയുമില്ല എന്ന നിലപാടിലാണ് സാധാരണ പ്രവര്‍ത്തകര്‍. വിജയസാധ്യത മാത്രമാണ് നോക്കേണ്ടതെന്നും സ്വയം സ്ഥാനാര്‍ഥിയായി മുന്നോട്ടുവരുന്നവര്‍ ജയസാധ്യത സ്വയം വിലയിരുത്തുന്നത് നന്നായിരിക്കുമെന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.ഏത് കുറ്റിച്ചൂല് നിന്നാലും ജനങ്ങള്‍ കണ്ണടച്ച് വോട്ടുചെയ്യുമെന്ന് കരുതേണ്ടെന്നും യുവാക്കള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.