തിരുവനന്തപുരം : ഡല്‍ഹി യാത്രയില്‍ രാഹുല്‍ ചോദിച്ചു നിങ്ങളുടെ പഴയ ശിഷ്യയെ നമ്മുടെ ഭാഗമാക്കാന്‍ കഴിമോയെന്ന്, മറുപടി രമേശ് ചെന്നിത്തല ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കി. ഈ ചിരിയുടെ ഉത്തരമാണ് കഴിഞ്ഞദിവസം കണ്ടത്. മമതയെ കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിച്ചതിനു പിന്നില്‍ രമേശ് ചെന്നിത്തല എന്ന തന്ത്രശാലിയായിരുന്നു.
തന്റെ മുന്‍ ദേശിയ ജനറല്‍ സെക്രട്ടറിയെ അനുനയിപ്പിച്ച് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മുമ്പില്‍ ചര്‍ച്ചകള്‍ക്കുവേണ്ടി എത്തിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്കു സൂചന നല്‍കി ചെന്നിത്തല. ബിജെപിയെയും മോദിയെയും പുറത്താക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ രമേശ്, ഗുലാം നബി, ശശി തരൂര്‍, സച്ചിന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഒരു പുതിയ ടീമായി നിന്ന് നയിക്കും.