Wednesday, April 30, 2025 1:32 pm

ഗവർണർ മാമുക്കോയയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു ; നിയമസഭയിൽ പരിഹാസവുമായി കെകെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെകെ ശൈലജ. ​ഗവർണർക്ക് ഒരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നതിന് തുടർന്നുള്ള സംഭവങ്ങൾ തെളിവാണെന്ന് കെകെ ശൈലജ പറ‍ഞ്ഞു. ഗവർണർ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും ശൈലജ നിയമസഭയിൽ പറഞ്ഞു. കടുത്ത പ്രതിഷേധം ഗവർണർക്കെതിരെ ജനാധിപത്യ വിശ്വാസികൾ രേഖപ്പെടുത്തണം. ഗവർണർ മാമുക്കോയയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുകയാണ്.

ഹാസ്യ ഗുണ്ടാ കഥാപാത്രത്തെ (കീലേരി അച്ചു) ഓർമ്മിപ്പിക്കുന്നു. ഗവർണർ പദവിയിൽ ഇരിക്കുന്ന ഒരാൾ ഇങ്ങനെ തരംതാഴരുത്. റോഡിലിരുന്നതൊന്നും അംഗീകരിക്കാനാകില്ല. പേര് ഞാൻ പറയുന്നില്ല, പലർക്കുമത് മനസിൽ  വന്നിട്ടുണ്ടാകാം, എന്താണ് നഷ്ടപ്പെട്ടതെന്ന് ബംഗാളിലും ത്രിപുരയിലും ഇപ്പോൾ ജനങ്ങൾക്കറിയാം. അത് കേരളത്തിൽ  സംഭവിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. മതപരമായ ചടങ്ങിൽ മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യ കാർമ്മികനാകുന്നു. രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്. അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിനും പ്രതിപക്ഷത്തിനുമെന്നും കെകെ ശൈലജ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതിക്ക് 20 വർഷവും ഒരു മാസവും...

0
പത്തനംതിട്ട : വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 20...

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. പ്രതികൾ...

എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പോലീസ് പിടികൂടി

0
പയ്യന്നൂര്‍ : വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍ ; ബാലാകോട്ടിന് ശേഷമുള്ള ആദ്യ...

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക...