കൊച്ചി : മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ജെയിൻ കോറൽ കോവ്, എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരാപ്പുഴയിലേക്കാണ് താല്‍ക്കാലികമായി അവശിഷ്ടങ്ങള്‍ മാറ്റുന്നത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചത്. ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് കമ്പനിയാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത് . നിലവിൽ വരാപ്പുഴയിലേക്കാണ് താൽക്കാലികമായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്.
നിലവിൽ അവശിഷ്ടങ്ങൾക്ക് മുകളിൽ വെള്ളം പമ്പ് ചെയ്തതിന് ശേഷമാണ് ലോറികളിലേക്ക് മാറ്റുന്നത്. എന്നാൽ പൊടിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പൊടിശല്യം ശമിപ്പിച്ചിലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറഞ്ഞു. ഗോൾഡൻ കായലോരം, ആൽഫാ സെറീൻ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രോംപ്റ്റ് കമ്പനി അധികൃതർ പറഞ്ഞു.