Friday, May 9, 2025 10:43 am

പുതിയ രൂപത്തിൽ ഡസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

2013 നും 2023 നും ഇടയിൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടിരുന്ന മോഡലായിരുന്നു റെനോ ഡസ്റ്റർ. പിന്നീട് എമിഷൻ മാനദണ്ഡങ്ങളും വിൽപ്പനയിലെ ഇടിവും കാരണം ഇത് നിർത്തലാക്കി. എന്നാൽ വീണ്ടും ഈ എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നു. തികച്ചും പുതിയ രൂപത്തിൽ ഡസ്റ്റർ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവരാൻ ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഒരുങ്ങുകയാണ്. ഈ എസ്‌യുവി ഇതിനകം ആഗോള വിപണിയിൽ ലഭ്യമാണ്. ഇപ്പോഴിതാ അതിൻ്റെ ക്രാഷ് ടെസ്റ്റ് നടത്തി. അതിൽ ഇതിന് മൂന്ന് സ്റ്റാർ റേറ്റിംഗ് ലഭിച്ചു. എസ്‌യുവിയുടെ മൂന്ന് നിരകളുള്ള ഏഴ് സീറ്റർ വേരിയൻ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതാണ് കൂടുതൽ രസകരമായ കാര്യം. ഇപ്പോഴിതാ, റെനോ ബിഗ്‌സ്റ്റർ എന്ന് നാമകരണം ചെയ്യപ്പെടാൻ സാധ്യതയുള്ള എസ്‌യുവിയുടെ പുതിയൊരു ടീസർ അടുത്തയാഴ്ച നടക്കാനിരിക്കുന്ന പാരീസ് മോട്ടോർ ഷോയിൽ പൊതു അരങ്ങേറ്റത്തിന് മുന്നോടിയായി പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. റെനോയുടെ സഹോദര ബ്രാൻഡായ ഡാസിയയാണ് ബിഗ്സ്റ്റർ എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി പ്രൊഡക്ഷൻ-റെഡി പതിപ്പിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബർ 14 മുതൽ 20 വരെയാണ് 2024 പാരീസ് മോട്ടോർ ഷോ നടക്കുന്നത്.

മൂന്ന് നിരകളുള്ള ഡസ്റ്റർ സഹോദരങ്ങൾ 2025-ൽ റെനോയുടെയും നിസാന്‍റെയും വേഷത്തിൽ ഇന്ത്യയിലെത്തും. റെനോ ബിഗ്‌സ്റ്റർ എസ്‌യുവി ഡസ്റ്ററുമായി നിരവധി ഘടകങ്ങൾ പങ്കിടും. എങ്കിലും, ചില വേറിട്ട സ്റ്റൈലിംഗ് ഘടകങ്ങളും ഉണ്ടാകും. വ്യത്യസ്‍തമായ ഫ്രണ്ട്, റിയർ പ്രൊഫൈലുകൾ ഉണ്ടാകും. അലോയ് വീലുകൾക്കും ഒരു പുതിയ ഡിസൈൻ ലഭിക്കും. മൂന്നാമത്തെ നിരയെ ഉൾക്കൊള്ളാനായി എസ്‌യുവി നീളമുള്ള വീൽബേസുമായി വരും. ഈ എസ്‌യുവിയുടെ ക്യാബിനിനുള്ളിലും ഒരു വേറിട്ട ലേഔട്ട് അവതരിപ്പിക്കും. ഡസ്റ്ററുമായി നിരവധി ഫീച്ചറുകളും ഇൻ്റീരിയർ ലേഔട്ടും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചില അധിക ഫീച്ചറുകളും ഉണ്ടാകും. ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിൽ എസ്‌യുവി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിയും റെനോ ഡസ്റ്ററിൻ്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ, വലിയ റെനോ എസ്‌യുവിയുടെ എഞ്ചിനും ട്രാൻസ്മിഷനും ഡസ്റ്ററിന് തുല്യമായിരിക്കും. ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ഫെൻഡറുകൾ, സി-പില്ലറിന് പിന്നിലെ വ്യതിരിക്തമായ കിങ്ക് എന്നിവയുൾപ്പെടെ നിലവിലെ ഡസ്റ്ററിൽ നിന്ന് ഡാസിയ ബിഗ്‌സ്റ്റർ നിരവധി ഡിസൈൻ ഘടകങ്ങൾ കടമെടുക്കും. അതിൻ്റെ വിപുലീകൃത വീൽബേസും നീളമേറിയ പിൻ ഓവർഹാംഗും മൂന്നാം നിര സീറ്റിംഗ് കോൺഫിഗറേഷനെ അനുവദിക്കും. ഇത് അതിൻ്റെ മൊത്തത്തിലുള്ള പ്രായോഗികത വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ഘടനയും ശക്തിപ്പെടുത്തുകയും ചെയ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ ആശുപത്രികൾക്ക് അതീവ ജാഗ്രത നിർദേശം നൽകി സർക്കാർ

0
ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിൻറെ...

സംഘർഷം രൂക്ഷമാകുകയാണെങ്കിൽ തന്റെ പണം ഇന്ത്യക്കാർക്ക് നൽകുമെന്ന് മുൻ യുഎസ് വ്യോമസേന പൈലറ്റ്

0
ദില്ലി : ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണെങ്കിൽ...

മുളമ്പുഴ ഗംഗോത്രി ബാലഗോകുലത്തിന്റെ വാർഷികാഘോഷം പന്തളം മഹാദേവർ ക്ഷേത്രത്തിൽ നടന്നു

0
പന്തളം : മുളമ്പുഴ ഗംഗോത്രി ബാലഗോകുലത്തിന്റെ വാർഷികാഘോഷം പന്തളം മഹാദേവർ...