ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടി വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇത് മൂന്നാം തവണയാണ് ആംആദ്മി അധികാരത്തിലേക്ക് എത്താന്‍ പോകുന്നത്. 56 സീറ്റുകളില്‍ ആംആദ്മിയും 14 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുമ്പോള്‍ ഒരു സീറ്റില്‍പോലും കോണ്‍ഗ്രസിന് മുന്നേറാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരി.
മൂന്നാമതും ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്നും ചൗധരി പറഞ്ഞു. അതേസമയം ബിജെപിയ്ക്കും അവരുടെ വര്‍ഗീയ അജണ്ടയ്ക്കുമെതിരായ ആംആദ്മിയുടെ വിജയം പ്രധാനപ്പെട്ടതാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.